അതിജീവന പോരാട്ട വേദിക്കെതിരെ ഇടതുപക്ഷനേതാക്കൾ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണത്തെ സ്വാഗതം ചെയ്യും .അപവാദ പ്രചാരണത്തിനെതിരെ നിയമനടപടി

ഈ ഭൂപതിവ് നിയമ ഭേദഗതിയും ചട്ടങ്ങളും ജനദ്രോഹപരമാണ് എന്ന് തന്നെയാണ് അതിജീവന പോരാട്ട വേദിയുടെ അഭിപ്രായം നാളിതുവരെ അതിജീവനപോരാട്ടവേദി ഉയർത്തിയിട്ടുള്ള ജനകീയ പ്രശ്നങ്ങൾ വ്യക്തതയുള്ളതാണെന്ന് ഇടുക്കിയിലെ ജനങ്ങൾക്ക് ബോധ്യമുണ്ട്. ഈ വിഷയത്തിലും LDF പ്രതിനിധികളുമായി പരസ്യ സംവാദത്തിന് ഞങ്ങൾ തയ്യാറാണ് എന്ന് അറിയിക്കുന്നതായി പോരാട്ടവേദി വാർത്താകുറിപ്പിൽ അറിയിച്ചു .

കട്ടപ്പന | എൽഡിഎഫ് ജില്ലാ കമ്മിറ്റി അതിജീവന പോരാട്ട വേദിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിൽ സമഗ്ര അന്വേഷണം നടത്തുന്നതിനെ സ്വാഗതം ചെയ്യുന്നതയായി അതിജീവനപോരാട്ടവേദി അറിയിച്ചു . സർക്കാർ പുതുതായി പ്രഖ്യാപിച്ചിട്ടുള്ള ഭൂപതിവ് ചട്ടങ്ങളെ സംബന്ധിച്ച് ആശങ്ക പടർത്തുന്നു എന്നാണ് അതിജീവന പോരാട്ട വേദിക്കെതിരെ പ്രധാന ആരോപണം. ഈ ഭൂപതിവ് നിയമ ഭേദഗതിയും ചട്ടങ്ങളും ജനദ്രോഹപരമാണ് എന്ന് തന്നെയാണ് അതിജീവന പോരാട്ട വേദിയുടെ അഭിപ്രായം നാളിതുവരെ അതിജീവനപോരാട്ടവേദി ഉയർത്തിയിട്ടുള്ള ജനകീയ പ്രശ്നങ്ങൾ വ്യക്തതയുള്ളതാണെന്ന് ഇടുക്കിയിലെ ജനങ്ങൾക്ക് ബോധ്യമുണ്ട്. ഈ വിഷയത്തിലും LDF പ്രതിനിധികളുമായി പരസ്യ സംവാദത്തിന് ഞങ്ങൾ തയ്യാറാണ് എന്ന് അറിയിക്കുന്നതായി പോരാട്ടവേദി വാർത്താകുറിപ്പിൽ അറിയിച്ചു .

അതിജീവനപോരാട്ട വേദിയുടെ വാർത്താക്കുറിപ്പ്
“അതിജീവനപോരാട്ടവേദി പുറത്തുനിന്നുള്ള അഭിഭാഷകരെ നിയോഗിച്ച് കേസുകൾ നടത്തുന്നു എന്നുള്ള ആക്ഷേപത്തിന് ഞങ്ങൾക്ക് പറയാനുള്ള മറുപടി ഇടുക്കി ജില്ലയിൽ നിന്നുള്ള ഇപ്പോൾ ഇടുക്കി അപകടത്തിലാണ് എന്ന് മനസ്സിലാക്കി വസ്തു എല്ലാം വിറ്റ് എറണാകുളത്ത് താമസമാക്കിയ പ്രമുഖ എൽഡിഎഫ് നേതാവായ അഭിഭാഷകൻ ഇടുക്കി ജില്ലയിലെ നിരവധി പഞ്ചായത്തുകളുടെ സ്റ്റാൻഡിങ് കൗൺസിൽ ആയി ഹൈക്കോടതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇടുക്കി ജില്ലയിലെ ഏതെങ്കിലും പ്രശ്നങ്ങൾക്ക് കോടതിയിൽ നിന്ന് പരിഹാരം ഉണ്ടാക്കുന്നതിന് ഈ അഭിഭാഷകന് സാധിച്ചിട്ടുണ്ടെങ്കിൽ അത് പറയുക.
ഞങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള അഭിഭാഷകർക്ക് ഇടുക്കി ജനതയ്ക്കെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ കൊണ്ടുവന്ന നിരവധി ഉത്തരവുകൾ സ്റ്റേ ചെയ്യിക്കുന്നതിനും റദ്ദ് ചെയ്യിക്കുന്നതിനും സാധിച്ചിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയട്ടെ. 1500 സ്ക്വയർ ഫീറ്റിൽ അധികമുള്ള ഗാർഹികേതര കെട്ടിടങ്ങൾ ഏറ്റെടുത്ത് പാട്ടത്തിന് കൊടുക്കണം എന്ന ഉത്തരവ് ഇടുക്കിയിൽമാത്രം നടപ്പിലാക്കണം എന്ന് ബഹു ഹൈക്കോടതി സിംഗിൾ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും സുപ്രീംകോടതിയിലും ആവശ്യപ്പെട്ട ഇടതുപക്ഷ സർക്കാരിന്റെ ഇടുക്കി ജനതയോടുള്ള അവഗണന ചെറുത്തു തോൽപ്പിക്കുന്നതിന് മികച്ച അഭിഭാഷകരെ നിയോഗിച്ചതുകൊണ്ടാണ് . ഇന്ത്യയിൽ എവിടെയെങ്കിലും വീടുള്ള ആൾക്ക് മറ്റൊരു വീട് നിർമ്മിക്കാൻ ഇടുക്കിയിൽ സാധിക്കില്ല എന്ന ഉത്തരവ് റദ്ദ് ചെയ്യുന്നതിനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് ഇത്തരം പല ജനദ്രോഹ ഉത്തരവുകളും സ്റ്റേ ചെയ്യുന്നതിനും സാധിച്ചിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയുന്നു.
അതിജീവന പോരാട്ട വേദിയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സ്വാഗതം ചെയ്യുന്നു. അതുപോലെതന്നെ ഇടുക്കി ജില്ലയിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രധാന നേതാക്കളുടെ സാമ്പത്തിക സ്രോതസ്സും, ബിനാമി ഇടപാടുകളും, സഹകരണ സംഘങ്ങളിലെ തട്ടിപ്പുകൾ സംബന്ധിച്ചും, വൻകിട കോർപ്പറേറ്റ് കമ്പനികളെ തോൽപ്പിക്കുന്ന ബിസിനസ് ഇടപാടുകളും സമഗ്രമായി അന്വേഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. അന്വേഷണം നടക്കുകയാണെങ്കിൽ ആവശ്യമായ തെളിവുകൾ അന്വേഷണ ഏജൻസിക്ക് നൽകുവാൻ ഞങ്ങൾ തയ്യാറാണ്.
നിരവധി നിരപരാധികളെ കൊല ചെയ്തിട്ടുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾ അതിജീവന പോരാട്ട വേദിയെ രാഷ്ട്രീയപരമായി നേരിടും എന്ന് പറഞ്ഞതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു എന്നാൽ ചെയർമാനെ തെരുവിൽ നേരിടും എന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്നു. എൽഡിഎഫ് നേതാക്കൾ പത്രസമ്മേളനം നടത്തി തെരുവിൽ നേരിടും എന്ന് പ്രഖ്യാപിച്ച സ്ഥിതിക്ക് നിയമപരമായി ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് അധികാരികൾക്ക് പരാതി നൽകുന്നതിനും പോലീസ് പ്രൊട്ടക്ഷൻ ലഭിക്കുന്നതിന് ബഹു കേരള ഹൈക്കോടതിയെ സമീപിക്കുന്നതിനും ഇന്ന് ചേർന്ന അതിജീവന പോരാട്ട വേദിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനം എടുത്തിട്ടുള്ള വിവരവും അറിയിക്കുന്നു.
ജനറൽ കൺവീനർ
Adv. മഞ്ചേഷ് കുമാർ

You might also like

-