താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷം ആസൂത്രിതം “കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ല പൊലീസ് കേസെടുക്കില്ലാ ശബ്ദ സന്ദേശം പുറത്ത്
ക പോക്കാൻ വിദ്യാർത്ഥികൾ വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും വിദ്യാർത്ഥികൾ ഗ്രൂപ്പ് തുടങ്ങി. കൂകി വിളിച്ച് അപമാനിച്ച മറ്റ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ഈ ഒരു ഗ്രൂപ്പിൽ ആഹ്വാനം ചെയ്യുകയായിരുന്നു

കോഴിക്കോട് | താമരശ്ശേരിയിലെ ആസൂത്രിത വിദ്യാർഥി സംഘർഷത്തിനിടെ പത്താംക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക ഇൻസ്റ്റഗ്രാം ചാറ്റുകൾ പുറത്ത്. ഷഹബാസിനെ കൊല്ലുമെന്നും കൂട്ടത്തല്ലിൽ ഒരാൾ മരിച്ചാലും വലിയ വിഷയമൊന്നും ഇല്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും പറയുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.ഇൻസ്റ്റഗ്രാമിന് പുറമേ വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയും ഗോഡാലോചന നടത്തി സംഘർഷം ആസൂത്രണം ചെയ്തുവെന്നും വിവരമുണ്ട്. ഗൂഢാലോചന കണ്ടെത്തണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും കൊല്ലപ്പെട്ട ഷഹബാസിൻറെ കുടുംബം ആവശ്യപ്പെട്ടു. അക്രമിച്ചവരിൽ മുതിർന്നവർ ഉണ്ടെന്നും ഇവരുടെ കയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നെന്നും കുടുംബം പറയുന്നു.
ആസൂത്രിത സംഘർഷത്തിൽ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്.ഫെയർവെൽ പരിപാടിക്കിടെ എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾ ഒരു പരിപാടി അവതരിപ്പിക്കുന്നു. എന്നാൽ ഈ പരിപാടി പൂർത്തിയാക്കാൻ ഇവർക്ക് കഴിയാതെ വന്നു. ഈ സമയത്ത് താമരശ്ശേരി കോരങ്ങാട് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഇതിനെ കൂകി വിളിച്ചു. ഇത് എതിർ ചേരിയിലെ വിദ്യാർത്ഥികളിൽ പകയുണ്ടാക്കുകയായിരുന്നു. ഇതൊരു അപമാനമായി അവർക്ക് തോന്നി. തുടർന്ന് രണ്ട് വിദ്യാർത്ഥികളും വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അധ്യാപകർ ഇടപെട്ട് രംഗം ശാന്തമാക്കുകയും ചെയ്തിരുന്നു.
എന്നാൽ പക പോക്കാൻ വിദ്യാർത്ഥികൾ വാട്‌സ്ആപ്പിലും ഇൻസ്റ്റാഗ്രാമിലും വിദ്യാർത്ഥികൾ ഗ്രൂപ്പ് തുടങ്ങി. കൂകി വിളിച്ച് അപമാനിച്ച മറ്റ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കെതിരെ പ്രതികാരം ചെയ്യണമെന്ന് ഈ ഒരു ഗ്രൂപ്പിൽ ആഹ്വാനം ചെയ്യുകയായിരുന്നു. അവരെ ആക്രമിക്കണമെന്നും ഗ്രൂപ്പിൽ തീരുമാനം എടുക്കുന്നു. തുടർന്നാണ് ക്രൂര മർദനത്തിന് ആസൂത്രണം ചെയ്തത്.
എളേറ്റിൽ വട്ടോളി എം ജെ ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളും താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്.സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാർഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ വിദ്യാർഥികളെ ഇന്നലെ ജാമ്യക്കാർക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസിൽ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ കൂടി ചുമത്തും