യുറ്റുബറെ മർദ്ധിച്ച കേസിൽ ഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു
യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജിൽ പ്രതികൾ സംഘം ചേർന്ന് അതിക്രമിച്ച് കടന്ന് മർദ്ദിച്ചു വധിക്കാൻ ശ്രമിക്കുകയും ശേഷം മഷി അപമാനിക്കാൻ ദേഹത്തു ഒഴിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു
തിരുവനന്തപുരം : യൂട്യൂബർ വിജയ് പി നായരെ ഓഫീസിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ ഡബ്ബിംഗ് ആർട്ടിസ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേർക്കെതിരേ കുറ്റപത്രം സമർപ്പിച്ചു. തമ്പാനൂര്‍ പോലീസാണ് തിരുവനന്തപുരം അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ശ്രീലക്ഷ്മി അറയ്‌ക്കല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.
യൂട്യൂബറായ വിജയ് പി.നായരെ ലോഡ്ജിൽ പ്രതികൾ സംഘം ചേർന്ന് അതിക്രമിച്ച് കടന്ന് മർദ്ദിച്ചു വധിക്കാൻ ശ്രമിക്കുകയും ശേഷം മഷി അപമാനിക്കാൻ ദേഹത്തു ഒഴിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. വധശ്രമക്കുറ്റവും അനുബന്ധ കുറ്റങ്ങളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. ലാപ്‌ടോപും മൊബൈലും മോഷ്ടിച്ചെന്ന് പരാതിയുണ്ടെങ്കിലും മോഷണ കുറ്റം ചുമത്തിയിട്ടില്ല.ഈ മാസം 22 ന് പ്രതികൾ കോടതിയിൽ ഹാജരാകണമെന്ന് കോടതി പറഞ്ഞു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകേണ്ടത്.
2020 സെപ്റ്റംബർ 26നാണ് വിവാദമായ സംഭവമുണ്ടായത്. യൂട്യൂബ് ചാനലിലെ വീഡിയോകളിലൂടെ വിജയ് പി.നായര്‍ സ്ത്രീകളെ അധിക്ഷേപിക്കുന്നതായി ആരോപിച്ചാണ് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇയാളെ മർദ്ദിച്ചത്. സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ട ഇവര്‍ വിജയ് പി.നായരെ കൊണ്ട് മാപ്പ് പറയിപ്പിക്കുകയും ചെയ്തിരുന്നു. വിജയ് പി നായരുടെ പരാതിയിൽ തമ്പാനൂർ പോലീസാണ് മൂന്ന് പേരെയും പ്രതി ചേർത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.