ആദിവാസി വനിതാ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ പൊതു സ്ഥലത്തു വച്ച് അഭ്യവര്ഷം നടത്തി ജാതിപ്പേര് വിളിച്ച അപമാനിച്ച രണ്ടു ഡി എഫ് ഓ മാരടക്കം നാല് വനം വകുപ്പ് ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് രണ്ടു വര്ഷം മുൻപ് നിർമ്മിച്ചിട്ടുള്ള സന്ദർശക പവലിയൻ വനം വകുപ്പ് വക ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ച്. മാങ്കുളം കുട്ടൻപുഴ ഡി എഫ് ഒ മാരുടെ നേതൃത്തത്തിൽ ജനുവരി നാലിന് പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം എത്തുകയും .ഇവിടെ പണികഴിപ്പിച്ചിട്ടുള്ള പവലിയൻ വനഭൂമിയിലാണെന്നും വിനോദസഞ്ചാരികളുടെ സന്ദർശനം അനുവദിക്കാൻ കഴിയില്ലെന്നും നിർമ്മാണം പൊളിച്ചുനീക്കുമെന്നു അറിയിച്ചു പ്രദേശത്ത് പ്രകോപനം ഉണ്ടാക്കി.
അടിമാലി,ഇടുക്കി | മാങ്കുളത്തെ പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിലെ പവലിയൻ നിർമ്മാണവുമായി ബന്ധപ്പെട്ട വനം വകുപ്പ് ഇടപെടലിൽ വഴിതിരിവ് . റവന്യൂ ഭൂമിയിലും പുഴപുറമ്പോക്കിലുമായി ത്രിതല പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള പവലിയൻ പൊളിക്കാനായി എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ കേസിലാണ് വഴിത്തിരിവ് ഉണ്ടായിട്ടുള്ളത് .ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് മാങ്കുളം പെരുമ്പൻ കുത്തിൽ നിർമ്മിച്ച പവലിയൻ പൊളിക്കുന്നത് നാട്ടുകാരും ജനപ്രതികളും ചേർന്ന് തടയാൻ ശ്രമിക്കുന്നതിനിടയിൽ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വനിതാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനെ കൈയേറ്റം ചെയ്യുകയും ജാതിപ്പേര് വിളിച്ച അപനിക്കുകയും ചെയ്ത കേസിൽ നാലു വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസെടുത്തു .
മാങ്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വീനിത സജീവന്റെ പരാതിയിലും ഇവരുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് .മൂന്നാർ പോലീസ് നാല് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതി ചേർത്ത് കേസ് എടുത്തത് .മാങ്കുളം ഡി എഫ് ഓ സുബാഷ് ,കുട്ടമ്പുഴ വിജിലൻസ് ഡി എഫ് ഒ മനു സത്യൻ , മൂന്നാർ എ സി എഫ് ജോബ് നേര്യപറമ്പിൽ , കുട്ടൻപുഴ റേഞ്ച് ഓഫീസർ വിനീഷ് എന്നിവർക്കെതിരെയാണ് പട്ടിക ജാതി പട്ടിക -വർഗ്ഗ സംരക്ഷണ നിയമം പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തട്ടുള്ളത് .
നൂറുകണക്കിന് വിനോദ സഞ്ചാരികൾ ദിനം പ്രതിവന്നു പോകുന്ന മാങ്കുളം പെരുമ്പൻകുത്ത് വെള്ള ചാട്ടത്തിൽ വനവകുപ്പ് ചെക്ക് പോസ്റ്റിന് സമീപം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് രണ്ടു വര്ഷം മുൻപ് നിർമ്മിച്ചിട്ടുള്ള സന്ദർശക പവലിയൻ വനം വകുപ്പ് വക ഭൂമി കയ്യേറി നിർമ്മിച്ചെന്ന് ആരോപിച്ച്. മാങ്കുളം കുട്ടൻപുഴ ഡി എഫ് ഒ മാരുടെ നേതൃത്തത്തിൽ ജനുവരി നാലിന് പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം എത്തുകയും .ഇവിടെ പണികഴിപ്പിച്ചിട്ടുള്ള പവലിയൻ വനഭൂമിയിലാണെന്നും വിനോദസഞ്ചാരികളുടെ
സന്ദർശനം അനുവദിക്കാൻ കഴിയില്ലെന്നും നിർമ്മാണം പൊളിച്ചുനീക്കുമെന്നു അറിയിച്ചു പ്രദേശത്ത് പ്രകോപനം ഉണ്ടാക്കി. ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിട്ടുള്ള ടിക്കറ്റ് കൗണ്ടറിലും തുടർന്ന് പാവലിയനിലും എത്തി സന്ദർശകരെ ഭീക്ഷണി പെടുത്തുകയും . ഗ്രാമപഞ്ചായത്ത് ജീവനക്കാരെ കൈയേറ്റംചെയ്യുകയുണ്ടായി . തുടർന്ന് പ്രദേശവാസികൾ വിളിച്ചറിയിച്ചതിനെത്തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്തത്തിൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ പെരുമ്പൻകുത്തിൽ എത്തുകയുണ്ടായി . പിന്നീട് ഇരുകൂട്ടരും തമ്മിലുള്ള വാക്കേറ്റത്തിലും കയ്യാങ്കളിക്കുമിടയിൽ പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥർ പൊതു സ്ഥലത്തുവച്ച് പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വനിതാ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനെ ജാതിപ്പേര് വിളിച്ചു അപമാനിക്കുയും അസഭ്യം പറയുകയും ദേഹത്ത് അനുവാദം കൂടാതെ സ്പർശിച്ച് മാനഹാനിപ്പെടുത്തുകയും ചെയ്‌തെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മൊഴി നൽകിയിട്ടുള്ളത് .
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന്റെ മൊഴി പ്രകാരം ഐ പി സി സെക്ഷൻ 354 (സ്ത്രീയുടെ മേല്‍, അവളുടെ മാന്യതയെ വ്രണപ്പെടുത്താൻ ഉദ്ദേശത്തോടെ കൂടിയ ആക്രമണം അല്ലെങ്കിൽ ബല പ്രയോഗം നടത്തിയതിനും SC/ST Atrocities act Section 3 (1)(r): പൊതു സ്ഥലത്ത് വെച്ച് ഒരു SC/ST വിഭാഗത്തിൽ പെട്ട ആളെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതിനും ,SC/ST Atrocities act , Section 3 (1)(s): പൊതു സ്ഥലത്ത് വെച്ച് ഒരു SC/ST വിഭാഗത്തിൽ പെട്ട ആളെ അസഭ്യം പറയുകയും ചെയ്തതിനും ,Section 3 (2)(va): SC/ST വിഭാഗത്തിൽ പെട്ട ആള്‍ ആണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ പൊതു നിരത്തിൽ വച്ച് ജാതിപ്പേര് വിളിച്ച് അപമാനിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തട്ടുള്ളത് മൂന്ന് വര്ഷം മുതൽ അഞ്ചു വര്ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്മേൽ ചുമത്തിയിട്ടുള്ളത് .
അതേസമയം സംഘർഷത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച കേസിൽ 34 പ്രദേശവാസികൾക്കെതിരെ പോലീസ് കേസെടുത്തട്ടുണ്ട് .ഇതിൽ ജനപ്രതിനിധിതികൾ അടക്കം മൂന്ന്പേർക്കെതിരെജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട് പോലീസ് .