വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തി ഒറ്റപ്രസവത്തിൽ ഒൻപത് മക്കളെ പ്രസവിച്ച് 25–കാരി
5 പെൺകുട്ടികളും 4 ആൺകുട്ടികളുമാണ് ഇവർക്ക് ജനിച്ചത്. അമ്മയും എല്ലാ കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു. മാലിയിലെ ആരോഗ്യമന്ത്രി ഫാന്റ സിബി പറയുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്
ഒറ്റപ്രസവത്തിൽ ഒൻപത് കണ്മണികളെ പ്രസവിച്ച ഒരമ്മ . മാലിയിലാണ് സംഭവം. ഹാലിമ സിസ്സെ എന്ന 25–കാരിയാണ് മെഡിക്കൽ രംഗത്തെ പോലും അദ്ഭുതപ്പെടുത്തി 9 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് .സ്കാനിംഗിൽ ഏഴ് കുഞ്ഞുങ്ങളാണ് ഹാലിമയുടെ വയറ്റിൽ ഉള്ളതെന്ന് അറിഞ്ഞിരുന്നു . പ്രത്യേക പരിചരണം ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞതോടെ ഹാലിമയെ മൊറോക്കോയിലേക്ക് മാറ്റി . അവിടെ വച്ചാണ് ഹാലിമ ഒൻപത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത് .
5 പെൺകുട്ടികളും 4 ആൺകുട്ടികളുമാണ് ഇവർക്ക് ജനിച്ചത്. അമ്മയും എല്ലാ കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നു. മാലിയിലെ ആരോഗ്യമന്ത്രി ഫാന്റ സിബി പറയുന്നു. സിസേറിയനിലൂടെയാണ് കുഞ്ഞുങ്ങളെ പുറത്തെടുത്തത്.
9 കുഞ്ഞുങ്ങൾ ഒരുമിച്ച് ജനിക്കുന്നത് വളരെ അപൂർവമാണ്. അങ്ങനെയുണ്ടെങ്കിൽ തന്നെ എല്ലാ കുട്ടികളെയും പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കണമെന്നുമില്ല. ഇവിടെ എല്ലാ കുട്ടികളെയും ആരോഗ്യത്തോടെ ലഭിച്ചതും ഭാഗ്യമായി കരുതുന്നു. മാലിയിലും , മൊറോക്കോയിലും നടത്തിയ സ്കാനിംഗുകൾക്ക് ശേഷം കുഞ്ഞുങ്ങളിൽ രണ്ട് പേരെ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്നും ഡോക്ടർമാർ പറഞ്ഞിരുന്നു.