19 കാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍ വെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി,3 പേർ പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പുരി എസ് പി പ്രതീക് സിങ് പറയുന്നത് ഇങ്ങനെ- "വിദ്യാർത്ഥിനിയും ആൺസുഹൃത്തും ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യം പ്രതികള്‍ ആദ്യം ഫോണില്‍ ചിത്രീകരിച്ചു

ഭുബനേശ്വർ | കോളേജ് വിദ്യാര്‍ത്ഥിനിയായ 19 കാരിയെ ആണ്‍സുഹൃത്തിന് മുന്നില്‍ വെച്ച് കൂട്ടബലത്സംഗത്തിനിരയാക്കി. ഒഡീഷയിലെ പുരി ബീച്ചിന് സമീപമായിരുന്നു സംഭവം. ശനിയാഴ്ച പെണ്‍കുട്ടിയും സുഹൃത്തും ബലിഹാര്‍ചണ്ഡി ക്ഷേത്രത്തിന് സമീപം ഇരിക്കുന്നതിനിടെയാണ് സംഭവമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പുരി എസ് പി പ്രതീക് സിങ് പറയുന്നത് ഇങ്ങനെ- “വിദ്യാർത്ഥിനിയും ആൺസുഹൃത്തും ക്ഷേത്രത്തിന് സമീപം ഇരിക്കുകയായിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യം പ്രതികള്‍ ആദ്യം ഫോണില്‍ ചിത്രീകരിച്ചു. ഇത് ചോദ്യം ചെയ്തപ്പോല്‍ ദൃശ്യം ഡീലീറ്റ് ചെയ്യാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസരിച്ചതോടെയാണ് ആണ്‍സുഹൃത്തിനെ മരത്തില്‍ കെട്ടിയിട്ട് പ്രതികള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
തിങ്കളാഴ്ച വൈകിട്ടോടെയാണ് ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ മൂന്നുപേരും പ്രദേശവാസികളാണ്. പിടിയിലാകുമെന്നുറപ്പായതോടെ പ്രതികള്‍ വീഡിയോകള്‍ ഡിലീറ്റ് ചെയ്തതായും പൊലീസ് പറയുന്നുണ്ട്. അറസ്റ്റിലായ മൂന്നുപേരിൽ രണ്ടുപേരാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒരാളെ ഇനിയും പിടികൂടാനുണ്ട്.” എസ് പി പറഞ്ഞു

“ഗോപാൽപൂർ ബീച്ചിൽ ഒരു യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഞാൻ അതീവ ദുഃഖിതനാണ്. ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തെക്കുറിച്ച് ഞാൻ എസ്പിയോട് സംസാരിച്ചു, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സമഗ്രമായ അന്വേഷണത്തിനും ആവശ്യമായ നടപടികൾക്കും ഉത്തരവിട്ടിട്ടുണ്ട്” എന്ന് ഉപമുഖ്യമന്ത്രി പ്രവതി പരിദ തന്റെ എക്സ് കുറിച്ചു

സഭവത്തിൽ ബിജെപി സർക്കാരിനെ വിമർശിച്ചുകൊണ്ട് മുതിർന്ന ബിജെഡി നേതാവും മുൻ എംഎൽഎയുമായ സഞ്ജയ് ദാസ് ബർമ്മ, രംഗത്തുവന്നു ,പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ബലിഹർചണ്ഡി ക്ഷേത്രത്തിൽ സുരക്ഷ കർശനമാക്കണമെന്ന് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറച്ചു മാസമായി ഒഡിഷയില്‍ സ്ത്രീപീഡന കേസുകള്‍ വലിയ രീതിയിലാണ് ഉയരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഭുവനേശ്വറിലെ ലോഡ്ജില്‍ ഒരു ഗായിക കൂട്ട ബലാത്സംഗത്തിന് ഇരയായത്. സംഗീത പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയും മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

You might also like

-