അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തം: 98 പേര്‍ പിടിയില്‍   

98 പേരില്‍ 11 സ്ത്രീകളും, 67 കുറ്റവാളികളും ഉള്‍പ്പെടുന്നു. 29 പേര്‍ തിരിച്ചയച്ചിട്ടും വീണ്ടും നുഴഞ്ഞു കയറിയവരും, അഞ്ചു പേര്‍ ഗുണ്ടാ സംഘാംഗങ്ങളുമാണ്. മെക്‌സിക്കോ, എല്‍സാല്‍വഡോര്‍, ഹോണ്ടുറസ്, മാര്‍ഷല്‍ ഐലന്റ്‌സ്, പാക്കിസ്ഥാന്‍, പെറു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍.

0

ഡാലസ്: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികള്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തി. കഴിഞ്ഞ പത്തു ദിവസത്തിനുള്ളില്‍ നോര്‍ത്ത് ടെക്‌സസ്, ഒക്‌ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും 98 പേരെയാണ് പിടികൂടിയത്.ഇതില്‍ ഡാലസില്‍ നിന്നും പതിനൊന്ന്, ഇര്‍വിങ് (6), ഫോര്‍ട്ട് വര്‍ത്ത് (5), ഡന്റന്‍, ഫ്രിസ്‌ക്കൊ, മെക്കിനി (3 പേര്‍ വീതം), ആര്‍ലിങ്ടണ്‍, ലൂയിസ് വില്ല, മസ്കിറ്റ്, ഷെര്‍മന്‍, കരോള്‍ട്ടണ്‍, ബ്രിഡ്ജ് പോര്‍ട്ട്, ഗാര്‍ലന്റ്തു ടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമായി 49 പേരും, മറ്റുള്ളവരെ ഒക്‌ലഹോമയില്‍ നിന്നുമാണ് പിടികൂടിയത്.

98 പേരില്‍ 11 സ്ത്രീകളും, 67 കുറ്റവാളികളും ഉള്‍പ്പെടുന്നു. 29 പേര്‍ തിരിച്ചയച്ചിട്ടും വീണ്ടും നുഴഞ്ഞു കയറിയവരും, അഞ്ചു പേര്‍ ഗുണ്ടാ സംഘാംഗങ്ങളുമാണ്. മെക്‌സിക്കോ, എല്‍സാല്‍വഡോര്‍, ഹോണ്ടുറസ്, മാര്‍ഷല്‍ ഐലന്റ്‌സ്, പാക്കിസ്ഥാന്‍, പെറു എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പിടിയിലായവര്‍.

അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ ഇനിയും പിടികൂടുമെന്ന് ഐസിഇ മുന്നറിയിപ്പു നല്‍കി. നോര്‍ത്ത് ടെക്‌സസില്‍ മാത്രമല്ല രാജ്യവ്യാപകമായി അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ സന്ധിയില്ലാ സമരമാണ് ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്

You might also like

-