കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ സംഭവം ഡോക്ടർ ജെ ഷാഹിദഅടക്കം 9 പേർ പ്രതികൾ

ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആലപ്പുഴ | കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയ വണ്ടാനത്തെ ചികിത്സാപിഴവിൽ ഡോക്ടർ ജെ ഷാഹിദയെ പ്രതി ചേർക്കും. ശസ്ത്രക്രിയ നടത്തിയത് ഡോ. ഷാഹിദയാണ്. അന്വേഷണത്തിന്റെ ഭാ​ഗമായി ഡോ ഉഷ ജോസഫിന്റെ ചികിത്സാരേഖകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ നിന്നും ശസ്ത്രക്രിയ നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നത് 9 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തും. അന്വേഷണത്തിനു മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ പൊലീസ് ഡിഎംഒയ്ക്ക് അപേക്ഷ നൽകും.

അതേസമയം, ഉഷ ജോസഫിന്റെ വയറ്റില്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടുങ്ങിയ കത്രികയുടെ അഗ്രഭാഗം ഒടിഞ്ഞ നിലയിലായിരുന്നു.സംഭവത്തില്‍ ഉഷ ജോസഫിന്റെ ഭര്‍തൃസഹോദരി നല്‍കിയ പരാതിയില്‍ അന്നത്തെ ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. കേസിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വയറില്‍ നിന്ന് പുറത്തെടുത്ത കത്രികയുടെ ഭാഗങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട് .ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഏഴു സെന്റിമീറ്റർ നീളമുള്ള കത്രിക ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. കത്രികയുടെ കാലപ്പഴക്കം കണ്ടെത്തുക നിർണായകമാണ്. നിലവിൽ ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണ്. സ്വകാര്യ ആശുപത്രിയിൽ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുകയാണ് ഉഷ.

You might also like

-