9 വയസ്സുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വാച്ച്‌മാനെതിരെ കേസ്

0

കാസർക്കോട്: കാസർക്കോട് ചന്തേരിയിൽ ഒൻപത് വയസ്സുകാരിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വാച്ച്‌മാനെതിരെ പൊലീസ് കേസ്  എടുത്തു. ചന്തേര പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്.

വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ഇതേ സ്‌കൂളില്‍ ഡ്രൈവറായിരുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശി ലത്വീഫി (50)നെതിരെ മുൻപ് കേസെടുത്തിരുന്നു.
ഇയാള്‍ മറ്റ് കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമവും നടന്നുവന്നിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പ്രതി പൊലീസ് വലയിലായതായി സൂചനയുണ്ട്. സ്‌കൂളിന് സമീപത്തെ ഒരു വാടക ക്വാര്‍ട്ടേഴ്‌സിലാണ് ഇയാളും ഭാര്യയും കുടുംബവും താമസിക്കുന്നത്.

You might also like

-