സ്റ്റീഫന്‍ ക്ലാര്‍ക്ക് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പോലീസിനെ കുറ്റവിമുക്തരാക്കിയതില്‍ പ്രതിക്ഷേധിച്ചു ഇരമ്പി
സാക്രമെന്റൊ: നിരായുധനും, കറുത്ത വര്‍ഗ്ഗക്കാരനുമായ സ്റ്റീഫന്‍ ക്ലാര്‍ക്കിനെ ഗ്രാന്റ് പാരന്റ്‌സിന്റെ ബാക്ക്യാര്‍ഡില്‍ വെച്ചു വെടിവെച്ചു കൊലപ്പെടുത്തിയതില്‍ രണ്ടു പോലീസുക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരുന്ന കേസ്സില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് വിട്ടയച്ചതില്‍ പ്രതിഷേധിച്ചു നടന്ന പ്രകടനം നിയന്ത്രാണാധീതമായതിനെ തുടര്‍ന്നു പോലീസു രണ്ടു പത്രപ്രവര്‍ത്തകര്‍, ഒരു പുരോഹിതന്‍ എന്നിവര്‍ ഉള്‍പ്പെടെ 84 പേരെ അറസ്റ്റു ചെയ്തു.
മാര്‍ച്ച് 4 തിങ്കളാഴ്ച രാവിലെ സാക്രമെന്റൊ ഡൗണ്‍ ടൗണ്‍ കേന്ദ്രീകരിച്ചായിരുന്നു പ്രകടനം. പ്രകടനം നിയന്ത്രണാതീതമായപ്പോള്‍ പിരിഞ്ഞുപോകണമെന്ന പോലീസ് ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് റവ.കെവിന്‍ റോസ് രണ്ടു പത്രപ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്. ഇതില്‍ പുരോഹിതനേയും, പത്രപ്രവര്‍ത്തകരേയും പിന്നീട് വിട്ടയച്ചു.
സാക്രമെന്റ് പോലീസ് സര്‍ജനും വാന്‍സ് ചാന്‍സ് ലറുമാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.കഴിഞ്ഞ മാര്‍ച്ചിലാണ് സ്റ്റീഫന്‍ ക്ലാര്‍ക്ക് വെടിയേറ്റു മരിച്ചത്. ആരോ കാര്‍ തകര്‍ക്കുന്നു എന്ന വിവരം ലഭിച്ചാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ട ഉടനെ സ്റ്റീഫന്‍ ഓടി ഗ്രാന്റ് പാരന്റ്‌സിന്റെ ബാക്ക് യാര്‍ഡിലേക്ക് കയറി. കൈയ്യില്‍ സെല്‍ഫോണ്‍ ഉണ്ടായിരുന്നത് ആയുധമാണെന്ന് തെറ്റിദ്ധരിച്ചും, പോലീസിന്റെ ഉത്തരവ് ലംഘിച്ചതിനുമാണ് പോലീസ് വെടിവെച്ചത്.
സ്റ്റീഫനു നേരെ ഉതിര്‍ത്ത വെടിയുണ്ടകള്‍ 6 എണ്ണം പുറകുവശത്താണ് തറച്ചു കയറിയത്. സ്റ്റീഫന്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു