8 മാസം ഗര്‍ഭിണിയായ സഹോദരിയെ കൊലപ്പെടുത്തിയ കേസ്സില്‍ 19കാരന്‍ അറസ്റ്റില്‍

കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കുന്നതിന് പ്രതി തന്നെ എഴുതിവെച്ചിരുന്ന ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം മൃതദേഹം സമീപമുള്ള വയലില്‍ മറവു ചെയ്തു.

0

കോളനി(ഡാളസ്): നോര്‍ത്ത് ഈസ്റ്റ് ഡാളസ്സില്‍ സ്ഥിതി ചെയ്യുന്ന കോളനി സിറ്റിയില്‍ 23 വയസ്സുള്ള വെര്‍ഡിയാന അര്‍വേലൊയെ പത്തൊമ്പതു വയസ്സുള്ള സഹോദരന്‍ എഡ്വേര്‍ഡൊ അര്‍വേലോ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്ന് കുറ്റ സമ്മതം നടത്തിയതായി ലോസീസ് വക്താവ് ബ്രയാന്‍ ലിവ് ഡിസംബര്‍ 23ന് നടത്തിയ സമ്മേളനത്തില്‍ അറിയിച്ചു.

കൊല്ലപ്പെട്ട യുവതി 8 മാസം ഗര്‍ഭിണിയായിരുന്നു. പ്രതിക്കെതിരെ കാപിറ്റര്‍ മര്‍ഡറിന് കേസ്സെടുത്തിട്ടുണ്ട്.

ഡിസംബര്‍ 16 മുതല്‍ കാണാതായ വെര്‍ഡിയായുടെ മൃതദേഹം കോളനിയിലുള്ള ആലിയിലാണ് കണ്ടെത്തിയത്. ഡിസംബര്‍ 22നായിരുന്നു പോലീസ് മൃതദ്ദേഹം കണ്ടെടുത്തത്.
സംഭവം നടന്നതിനെ കുറിച്ച് പോലീസ് വിശദീകരണം നല്‍കി.

ഡിസംബര്‍ 16 ന് വീടിനകത്തെ സോഫയില്‍ ഇരിക്കുകയായിരുന്ന യുവതിയെ കഴുത്തു ഞെരിച്ചാണ് സഹോദരന്‍ കൊലപ്പെടുത്തിയത്. തന്നെ ശല്യം ചെയ്തതിന്റെ പ്രതികാരം തീര്‍ക്കാനാണ് കൊലപാതകം നടത്തിയതത്. കൊലപാതകം ആത്മഹത്യയാക്കി തീര്‍ക്കുന്നതിന് പ്രതി തന്നെ എഴുതിവെച്ചിരുന്ന ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപ്പെടുത്തിയശേഷം മൃതദേഹം സമീപമുള്ള വയലില്‍ മറവു ചെയ്തു. പിന്നീട് ഡിസംബര്‍ 22 ഞായറാഴ്ച ശരീരം അവിടെ നിന്നും എടുത്ത ആലിയില്‍ തള്ളുകയായിരുന്നു. തന്റെ സഹോദരന്‍ ഇത്തരത്തിലൊരു കൃത്യം നടത്തുവാന്‍ തയ്യാറാകുകയില്ലെന്നും, സഹോദരി ബീച്ചുകളില്‍ സമയം ചിലവഴിക്കുന്നതില്‍ തല്‍പരയായിരുന്നുവെന്നും മറ്റൊരു സഹോദരന്‍ സീഗൊ അര്‍വേലൊ പറഞ്ഞു. ഇതിലെന്തോ അപാകതയുണ്ടെന്നും സീഗൊ പറഞ്ഞു.

You might also like

-