യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു 74 പേര് മരിച്ചു
യുദ്ധത്തിനിടെ റഷ്യ പിടികൂടിയ 56 ഉക്രൈയിന്‍ സൈനികരും ആറ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അപകടത്തില്‍പ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമല്ല.
മോസ്ക്കോ| യുക്രൈൻ അതിർത്തി മേഖലയിൽ റഷ്യൻ സൈനിക വിമാനം തകർന്നു വീണുണ്ടായ ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 74 ആയി. ലോകത്തെ ഞെട്ടിച്ച വിമാന ദുരന്തത്തിന്‍റെ യഥാർത്ഥ കാരണമെന്താണെന്ന ചോദ്യത്തിന് ഇനിയും കൃത്യമായ മറുപടി ഉണ്ടായിട്ടില്ല. യുക്രൈനെതിരെ റഷ്യ ആരോപണം ഉന്നയിക്കുമ്പോൾ, യുക്രൈന്‍റെ കുറ്റപ്പെടുത്തൽ റഷ്യക്കെതിരെയാണ്. യുക്രൈൻ സൈനികർ വിമാനം മിസൈൽ അയച്ചു തകർത്തത് ആണെന്നാണ് റഷ്യയുടെ ആരോപണം. റഷ്യ യുദ്ധത്തടവുകാരായി പിടികൂടിയ യുക്രൈൻ സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്.
യുദ്ധത്തിനിടെ റഷ്യ പിടികൂടിയ 56 ഉക്രൈയിന്‍ സൈനികരും ആറ് വിമാന ജീവനക്കാരും മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം അപകടത്തില്‍പ്പെടാനിടയാക്കിയ സാഹചര്യം വ്യക്തമല്ല.
സൈന്യത്തിന്റെ പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പ്രവിശ്യയിലെ യാബ്ലോനോവോ ഗ്രാമത്തിന് സമീപം ഒരു വിമാനം വലിയ സ്‌ഫോടന ശബ്ദത്തോടെ താഴേക്കു പതിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.65 യുക്രൈൻ സൈനികരെ കൂടാതെ വിമാന ജീവനക്കാർ അടക്കം മറ്റ് ഒൻപത് പേർ വിമാനത്തിൽ ഉണ്ടായിരുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പ്രവിശ്യാ ഗവർണർ അറിയിച്ചു.