67 സാംപിളുകളും നെഗറ്റീവ്;കൊറോണ ഇല്ല ‘സംസ്ഥാന ദുരന്തം’ പ്രഖ്യാപനം പിൻവലിച്ചു
ബാങ്കോക്ക് വഴിയുള്ള വിമാനത്തിലാണ് നാട്ടിലേക്ക് വരുന്നത്. നേരത്തെ സിംഗപ്പൂർ വഴി നാട്ടിലേക്ക് വരാനിരുന്ന 21 മലയാളി വിദ്യാർഥികൾക്ക് വിമാനത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
തിരുവനന്തപുരം :കൊറോണ ബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച നടപടി സർക്കാർ പിൻവലിച്ചു. രോഗബാധയുണ്ടെന്ന് സംശയിച്ച 67 പേരുടെയും സാംപിളുകൾ നെഗറ്റീവായ സാഹചര്യത്തിലാണ് തീരുമാനം. രോഗബാധിതരുമായി സമ്പർക്കമുണ്ടായ ആർക്കും വൈറസ് ബാധയില്ലെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ആലപ്പുഴയിലെ രോഗിയുടെ രണ്ടാം സാംപിള്‍ നെഗറ്റീവാണ്. ചൈനയിൽ നിന്ന് ഡൽഹിയിലെത്തിച്ച ആർക്കും വൈറസ് ബാധയില്ലെന്നും മന്ത്രി വെളിപ്പെടുത്തി. നിരീക്ഷണം കർശനമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചൈനയിലെ കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി വിദ്യാർഥികൾ ഇന്നുരാത്രി പതിനൊന്നു മണിയോടെ കൊച്ചിയിലെത്തും. ബാങ്കോക്ക് വഴിയുള്ള വിമാനത്തിലാണ് നാട്ടിലേക്ക് വരുന്നത്. നേരത്തെ സിംഗപ്പൂർ വഴി നാട്ടിലേക്ക് വരാനിരുന്ന 21 മലയാളി വിദ്യാർഥികൾക്ക് വിമാനത്തിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്നാണ് കുമിങ് വിമാനത്താവളത്തിൽ കുടുങ്ങിയത്.
ചൈനയിലെ വുഹാനില്‍ 80 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൂടിയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരെയും തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുകയാണ് പാക്കിസ്ഥാനുള്‍പ്പെടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയും അവരുടെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും വിദേശകാര്യമന്ത്രി രാജ്യസഭയില്‍ അറിയിച്ചു.