ഇസ്രായേൽ ആക്രമണത്തിൽ 2360 കുട്ടികൾ അടക്കം 6456 പലസ്തിനികൾ കൊല്ലപ്പെട്ടു. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഇന്ധനം ഷാമം പരിഹരിച്ചില്ലങ്കിൽ ഗാമസിൽ കൂട്ടമരണമുണ്ടാകുമെന്നു ആശങ്ക !

5364 കുട്ടികൾക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തിൽ ഇസ്രയേലില്‍ 30 കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.

0

ടെൽ ആവിവ് | ഹമാസിന് നേരെ ഇസ്രയേൽ നടത്തിവന്ന പ്രത്യക്രമണംകൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചു ആക്രമണത്തിൽ ഇതുവരെ 6456 പലസ്തിനികൾ കൊല്ലപ്പെട്ടതായാണ് വിവരം
ഇസ്രയേൽ ആക്രമണത്തിൽ പലസ്‌തീനിൽ 2360 കുട്ടികൾ കൊല്ലപ്പെട്ടതായി യുണിസെഫ് അറിയിച്ചു.ഇസ്രായേൽ പ്രത്യക്രമണം ആരഭിച്ചശേഷം 18 ദിവസത്തിനിടയിലാണ് 2360 കുട്ടികൾ കൊല്ലപ്പെട്ടത്. 5364 കുട്ടികൾക്ക് പരിക്കേറ്റു. ഹമാസ് ആക്രമണത്തിൽ ഇസ്രയേലില്‍ 30 കുട്ടികളും കൊല്ലപ്പെട്ടു. ഗാസയിലെ സാഹചര്യം ധാർമികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.

ഇസ്രയേലിൽനു നേരെ ഹമാസാനടത്തിയ “ഓപ്പറേഷൻ അൽ-അഖ്‌സ ഓപ്പറേഷനും തുടർന്നുള്ള സംഭവവികാസങ്ങ ളിലുമായി .ഇസ്രായേലിൽ കുറഞ്ഞത് 1,400 പേർ മരിച്ചു. ഗാസയിൽ ഇതുവരെ 6,456ലധികം ആളുകൾ കൊല്ലപ്പെട്ടതയാണ് വിവരം .

ഇസ്രായേൽ ഹമാസിന് മേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഗമാസിലെ ആശുപത്രികളിൽ ഭൂരിപക്ഷവും ഇന്ധനമില്ലാതെ പ്രവർത്തനം നിർത്തി. മിക്കയിടത്തും ഭാഗിക പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഇന്ധനം ഉടൻ എത്തിയില്ലെങ്കിൽ കൂട്ടമരണം ഉണ്ടാകുമെന്നാണ് സന്നദ്ധ സംഘടനകൾ അറിയിക്കുന്നത്. ആറ് ലക്ഷം അഭയാർത്ഥികൾക്ക് സഹായം നൽകി വരുന്ന യുഎൻ ഏജൻസികൾ ഇന്ധനം എത്തിയില്ലെങ്കിൽ ഇന്നോടെ പ്രവർത്തനം നിർത്തും.

ഇന്ധന ട്രക്കുകളെ ഗാസയിൽ കടക്കാൻ ഇസ്രയേൽ അനുവദിച്ചിട്ടില്ല. അതേസമയം, കനത്ത വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 300 കുട്ടികൾ അടക്കം 704 പേർ കൊല്ലപ്പെട്ടു. കടലിലൂടെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പത്ത് പേരെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു

ഇസ്രായേൽ പ്രത്യക്രമണം തുടരുന്ന സാഹചര്യത്തിൽ ലെബനനിലെ ഹിസ്ബുള്ള സായുധ സംഘത്തിന്റെ തലവനും ഹമാസിലെയും ഇസ്ലാമിക് ജിഹാദിലെയും ഉന്നത ഫലസ്തീൻ സായുധ സംഘ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി, ഇസ്രയേലിനെതിരെ “ഇസ്രായേലിന് മേൽ സായുധ വിജയം” നേടുന്നതിന് മുന്നോട്ടുള്ള പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ചർച്ചകൾ നടന്നതായി ഹിസ്ബുള്ളയുടെ പ്രസ്താവനയിൽ പറയുന്നു.ബുധനാഴ്ചത്തെ കൂടിക്കാഴ്ചയിൽ ഹിസ്ബുള്ളയുടെ സയ്യിദ് ഹസൻ നസ്‌റല്ല, ഹമാസ് ഡെപ്യൂട്ടി ചീഫ് സലേഹ് അൽ-അറൂരി, ഇസ്‌ലാമിക് ജിഹാദ് മേധാവി സിയാദ് അൽ-നഖല എപങ്കെടുത്തു .ഹിസ്ബുല്ല അടക്കം സായുധ സംഘങ്ങളെ ഒരുമിച്ചു ചേർത്ത് വലിയ ഏറ്റുമുട്ടലിന് ഇറാൻ പദ്ധതി ഒരുങ്ങുന്നുവെന്ന് യുഎസ് സംശയിക്കുന്നു. അതുകൊണ്ട് അമേരിക്ക മേഖലയിൽ സൈനിക സാന്നിധ്യം കൂട്ടുകയാണ്.

ഇസ്രയേലിനുമേൽ ഗമസ് അടിച്ചേൽപ്പിച്ച “ഭീകരപ്രവർത്തനങ്ങളെ” താൻ വ്യക്തമായി അപലപിച്ചതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ആക്രമണങ്ങൾ “ശൂന്യതയിൽ” നടന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

നേരെത്തെ ഇസ്രായേൽ സൈനിക നീക്കത്തിനെതിരെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു .ഇതേതുടർന്ന് സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് രാജിവയ്ക്കണമെന്ന് ഇസ്രായേൽ ഉന്നത നയതന്ത്രജ്ഞർ ആവശ്യപ്പെട്ടിരുന്നു.ഇതിനു പിന്നാലെയാണ് .അന്റോണിയോ ഗുട്ടെറസിന്റെ പുതിയ പ്രസ്താവന .ഹമാസിന്റെ ഭീകരമായ ആക്രമണങ്ങളെ ന്യായീകരിക്കാൻ ഫലസ്തീൻ ജനതയുടെ ആവലാതികൾക്ക് കഴിയില്ലെന്ന് ഗുട്ടെറസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.

You might also like

-