64 രാജ്യങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ അമേരിക്ക

ഇന്ത്യയ്ക്ക് 2.9 മില്യന്‍ ഡോളര്‍ സഹായം ലഭിക്കും

0

വാഷിങ്ടണ്‍: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 64 രാജ്യങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച്‌ അമേരിക്ക. 174 മില്യണ്‍ ഡോളാറാണ് 64 രാജ്യങ്ങള്‍ക്കായി നല്‍കുക. ഇതില്‍ ഉള്‍പ്പെട്ട ഇന്ത്യയ്ക്ക് 2.9 മില്യന്‍ ഡോളര്‍ (217 കോടി രൂപയിലധികം) സഹായം ലഭിക്കും.ലബോറട്ടറി സംവിധാനങ്ങള്‍ തയ്യാറാക്കുക, രോഗ നിര്‍ണയം, നിരീക്ഷണം സജീവമാക്കുക, പ്രതികരണത്തിനും തയ്യാറെടുപ്പിനുമായി സാങ്കേതിക വിദഗ്ധരെ സഹായിക്കാനും മറ്റുമായി ഇന്ത്യന്‍ സര്‍ക്കാരിനെ പിന്തുണക്കുന്നതിന് 2.9 മില്യണ്‍ ഡോളര്‍ നല്‍കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

നേരത്തെ ഫെബ്രുവരിയില്‍ യുഎസ് പ്രഖ്യാപിച്ച 100 മില്യണ്‍ ഡോളര്‍ സഹായത്തിന് പുറമെയാണ് ഈ ധനസഹായം. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) ഉള്‍പ്പെടെ വിവിധ വകുപ്പുകളിലും ഏജന്‍സികളിലുമുള്ള അമേരിക്കന്‍ ആഗോള പ്രതികരണ പാക്കേജിന്റെ ഭാഗമാണ് പുതുതായി പ്രഖ്യാപിച്ച സഹായം. കൊറോണ മഹാമാരി ഏറ്റവും ഗുരുതരമായ രീതിയില്‍ നേരിടുന്ന 64 രാജ്യങ്ങള്‍ക്കാണ് സഹായം നല്‍കുന്നത്. ആഗോള ആരോഗ്യ നേതൃത്വത്തിന്റെ ഭാഗമായിട്ടാണ് 64 രാജ്യങ്ങള്‍ ധനസഹായം പ്രഖ്യാപിച്ചതെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് (യുഎസ്‌എഐഡി) ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ബോണി ഗ്ലിക്ക് പറഞ്ഞു.

You might also like

-