ഇന്ത്യന്‍ വംശജന്‍ ന്യൂജഴ്‌സിയില്‍ വെടിയേറ്റു മരിച്ചു; പതിനാറുകാരന്‍ അറസ്റ്റില്‍ .
വെടിയേറ്റ് വീണ സുനിലിന്റെ കൈവശം ഉണ്ടായിരുന്ന കാറിന്റെ താക്കോല്‍ ഉപയോഗിച്ചു, കാറില്‍ കടന്നു കളഞ്ഞ പതിനാറുകാരനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കൊലപാതകം, നിയമ വിരുദ്ധമായി തോക്ക് കൈവശം വെക്കല്‍, കാര്‍ തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വംശജനായ സുനില്‍ എഡ്‌ല (61) ന്യൂജഴ്‌സിയില്‍ വെടിയേറ്റു മരിച്ചു. പതിനാറുകാരനെ അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍നിന്നു യുഎസില്‍ കുടിയേറിയ സുനില്‍ എഡ്‌ലയെ രാത്രി റോഡരികില്‍വെടിയേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അദ്ദേഹത്തിന്റെ കാര്‍ പിന്നീട് നഗരത്തിന്റെ മറ്റൊരു ഭാഗത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണു പതിനാറുകാരന്‍ പിടിയിലായത്. ഇയാളുടെ പേരില്‍ കൊലപാതകം, കൊള്ള തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി എഗ് ഹാര്‍ബര്‍ ജൂവനൈല്‍ തടവു കേന്ദ്രത്തിലാക്കി.
അറ്റ്‌ലാന്റിക് സിറ്റി ഹോസ്പിറ്റാലിറ്റി ഇന്‍ഡസ്ട്രി ഓഡിറ്ററായിരുന്നു സുനില്‍. വെടിയേറ്റ് വീണ സുനിലിന്റെ കൈവശം ഉണ്ടായിരുന്ന കാറിന്റെ താക്കോല്‍ ഉപയോഗിച്ചു, കാറില്‍ കടന്നു കളഞ്ഞ പതിനാറുകാരനെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. കൊലപാതകം, നിയമ വിരുദ്ധമായി തോക്ക് കൈവശം വെക്കല്‍, കാര്‍ തട്ടിയെടുക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
1987 ല്‍ അമേരിക്കയില്‍ എത്തിയ സുനില്‍ ഈ മാസാവസാനം മാതാവിന്റെ ജന്മദിനം ആഘോഷിക്കുന്നതിനു നാട്ടിലേക്ക് പോകാനിരിക്കെയാണു കൊല്ലപ്പെട്ടത്.