എഡിഎം നവീൻ ബാബുവിൻ്റെ മരണം അന്വേഷണത്തിന് 6 അംഗം സംഘം
പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമോപദേശം തേടി പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.
കണ്ണൂർ | എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂർ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിൻ്റെ മേൽനോട്ട ചുമതല നൽകിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തിൽ അന്വേഷണം നടത്തിയത്. കേസിൽ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 29 ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയും.
അതേസമയം പി പി ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ നിയമോപദേശം തേടി പൊലീസ്. പ്രത്യേക അന്വേഷണ സംഘത്തലവനുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ കൂടിക്കാഴ്ച നടത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. പത്ത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതിന് മുന്‍പ് അറസ്റ്റ് വേണോയെന്നതിലാണ് ചര്‍ച്ച നടന്നത്. പൊലീസ് നീക്കം കമ്മീഷണര്‍ ചര്‍ച്ച ചെയ്തു. കൂടിക്കാഴ്ചക്ക് ശേഷം കമ്മീഷണറും ഡിജിപിയുമായി യോഗം ചേരുകയാണ്.ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കാനിരിക്കുകയാണ് കോടതി.