ഇടമലക്കുടി ഉന്നതിയിൽ ചികിത്സ ലഭിക്കാതെ 5 വയസുകാരൻ മരണത്തിന് കിഴടങ്ങി.ഗുരുതര രോഗം ബാധിച്ച കുട്ടിയെ പുറം ലോകത്തെത്തിച്ചു ചികിത്സ നല്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്നാരോപണം

ഒരാഴ്ചക്കാലമായി പനി ബാധിച്ചു അവശനായികിടന്ന കുട്ടിയെ പുറം ലോകത്ത് എത്തിച്ചു മതിയായ ചികിത്സ നല്കാൻ ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും വനം വകുപ്പും തയ്യാറാകാത്തതിനെത്തുടർന്നാണ് കുട്ടി മരണത്തിന് കിഴടങ്ങേണ്ടിവന്നത് .

മൂന്നാർ | മൂന്നാർ ഇടമലക്കുടി ഉന്നതിയിൽ ചികിത്സ ലഭിക്കാതെ 5 വയസുകാരൻ മരണത്തിന് കിഴടങ്ങി സംസ്ഥാനത്തെ ഏക സമ്പൂർണ്ണ ഗോത്രവർഗ പഞ്ചായത്തായ ഇടമലകുടി കൂടലാർ ആദിവാസി ഉന്നതിയിലെ മൂർത്തി – ഉഷ ദമ്പതികളുടെ മകൻ കാർത്തിക് (അഞ്ച്) ആണ് മരിച്ചത്. ഗുരുതരമായ പനിയെ തുടർന്ന് വെള്ളിയാഴ്ചയാണ് കാർത്തിക്കിനെയുംകൊണ്ട് ബന്ധുക്കളും നാട്ടുകാരും 18 കീലോമീറ്ററോളം കാനന പാതയിലൂടെ കാൽനടയായി സഞ്ചരിച്ചു ആദ്യം മാങ്കുളത്തെത്തിച്ചത് . ഇവിടെത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയപ്പോഴേക്കും കുട്ടി തീർത്തും അവശനായിരുന്നു .മാങ്കുളത്തെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മതിയായ ചികിത്സ ലഭിക്കാത്തതിനാൽ .വിദഗ്‌ദ്ധ ചികിത്സക്കായി ഇവിടെ നിന്നും അടിമാലിയിൽ താലൂക്ക് ആശുപത്രിയിലേക്ക് പറഞ്ഞയച്ചിരുനെങ്കിലും ആശുപത്രിയിൽ എത്തിക്കും മുൻപ് വഴിമധ്യേ കുട്ടിമരണപ്പെടുകയായിരിന്നു .

ഒരാഴ്ചക്കാലമായി പനി ബാധിച്ചു അവശനായികിടന്ന കുട്ടിയെ പുറം ലോകത്ത് എത്തിച്ചു മതിയായ ചികിത്സ നല്കാൻ ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥരും വനം വകുപ്പും തയ്യാറാകാത്തതിനെത്തുടർന്നാണ് കുട്ടി മരണത്തിന് കിഴടങ്ങേണ്ടിവന്നത് . ഇടമലക്കുടിയിൽ നിന്നും പുറം ലോകത്തെത്താൻ ജീപ്പുകൾക്ക് മാത്രം സഞ്ചരിക്കാൻ കഴിയുന്ന കാനന പാതയാണ് ഏക ആശ്രയം . കനത്തമഴയെതുടരന്നു ഈ റോഡ് പാടെ തകർന്നുകിടക്കുകയാണ് . റോഡ് നിർമാണം കരാറുകാരൻ ഏറ്റെടുത്തെങ്കിലും നിർമ്മാണം പാതിവഴിയിൽ ഇഴഞ്ഞു നീങ്ങുകയാണ് . വനം വകുപ്പിന്റെ എതിർപ്പാണ് റോഡ് നിർമ്മാണം തടസ്സപ്പെടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത് .കഴിഞ്ഞദിവസം റേഷൻ സാധനങ്ങളുമായി എത്തിയ ജീപ്പ് മറിഞ്ഞ് തലനാരിഴക്കാണ് ജീപ്പിലുണ്ടായിരുന്നവർ രക്ഷപെട്ടത്

വനം വകുപ്പിന്റെ സമ്പൂർണ്ണ വനരാജ് നിലനിൽക്കുന്ന സ്ഥലത്തു പുറം ലോകത്തുനിന്നും നാട്ടുകാർക്കോ സന്നദ്ധ സംഘടനാപ്രവർത്തകർക്കോ ആപത്തുഘട്ടത്തിൽ പോലും പ്രവേശനം അനുവദിക്കാറില്ല , സഞ്ചാര യോഗ്യമായ റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാത്ത വിദൂര ഗോത്ര വർഗ്ഗമേഖലയായ ഇടമലകുടിയിൽ പ്രൈമറി ഹെൽത്ത് സെന്‍റർ ഉടെങ്കിലും സ്ഥിരമായി ഡോക്ട്ടറോ മരുന്നുകളോ ലഭ്യമല്ല .പനിബാധിച്ചകുട്ടിക്ക് യഥാസമയം ചികിത്സ നൽകുന്നതിനോ രോഗം കണ്ടെത്തുന്നതിനോ ആരോഗ്യ വകുപ്പോ ട്രൈബൽ വകുപ്പോ തയ്യറായില്ലെന്നും ബാധുക്കളും നാട്ടുകാരും പറഞ്ഞു . കുട്ടിക്ക് നല്ല ചികിസ യഥാസമയം നൽകിയിരുന്നെങ്കിൽ മരണപ്പെടില്ലായിരുന്നെന്നും ബന്ധുക്കൾ കൂട്ടിച്ചേർത്തു .

ഗ്രാമപഞ്ചായത്തായി ഇടമലകുടിയേ പ്രഖ്യപിച്ചെങ്കിലും ഗ്രാമ പഞ്ചായത്ത് കാര്യാലയം സ്ഥിചെയ്യുന്നത് ഗ്രാമത്തിന് പുറത്ത് 40 കീലോമീറ്ററോളം അകലെ ദേവികുളത്താണ് .ജനങ്ങൾ വോട്ടുചെയ്ത് ജനപ്രതിനിധികളെ തെരെഞ്ഞെടുത്തട്ടുണ്ടെങ്കിലും പഞ്ചായത്തിന്റെ ഭരണം ഒരു സംഘം ഉദ്യോഗസ്ഥരുടെയും വനവകുപ്പിന്റെയും നിയന്ത്രണത്തിലാണ് .പഞ്ചായത്തിലെ ഉദ്യോഗസ്ഥർ ഗ്രാമത്തിൽ വല്ലപ്പോഴു സന്ദർശിച്ചു കടന്നുപോകുന്ന കാഴ്ചക്കാർ മാത്രമാണെന്നും ആദിവാസികളുടെ ക്ഷേമമല്ല ഉദ്യോഗസ്ഥരുടെ ക്ഷേമം മാത്രമാണ് ഇവിടെ നടപ്പാക്കുന്നതെന്നും ആരോപണമുണ്ട് .

You might also like

-