ലോകത്തെ കോവിഡ് രോഗികളിൽ 46 ശതമാനം ഇന്ത്യക്കാർ… മൃദേഹങ്ങൾ കൊണ്ട് ശവപ്പറമ്പായി ഇന്ത്യൻ നഗരങ്ങൾ
കഴിഞ്ഞയാഴ്ച ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 കേസുകളിൽ പകുതിയും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ കൊറോണ വൈറസ് മരണങ്ങൾ റെക്കോർഡ് 3,780 ആയി ഉയർന്നു
ബെംഗളൂരു∙ പ്രതിദിനം കോവിഡ് രോഗവ്യാപന ഇന്ത്യയിൽ വൻതോതിൽ വർദ്ധിച്ചുവരികയാണ് . ലോകത്തു പ്രതിനം റിപ്പോർട്ട് ചെയുന്ന രോഗബാധിതരിൽ ൪൬ ശതമാനം പേരും ഇന്ത്യക്കാരാണ്. ഡൽഹി യു പി കർണാടക മഹാരാഷ്ട്ര ഗുജറാത്ത് കേരളം തമിഴ് നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ നിയന്ത്രങ്ങൾ മറികടന്നു വ്യാപിച്ചുകൊണ്ടിരിക്കുന്നത് മതിയായ ചികിത്സ ലഭിക്കാതെ രോഗബാധിതർ മരിക്കുന്നത് പതിവായതോടെ ശ്മശാനങ്ങളിൽ മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ ദിവസങ്ങൾ കാത്തുനിൽക്കേണ്ട സാഹചര്യമാണ് ഡൽഹിയിലും ബംഗളൂരുവിലും
ബംഗളുരുവിലെ എസ്ആർഎം ജംക്‌ഷനിലുള്ള ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തുന്ന ആംബുലൻസുകൾ ഒന്നിനു പിറകെ ഒന്നായി ഊഴംകാത്ത് നിർത്തിയിട്ടിരിക്കുകയാണ്. ലക്ഷ്മിപുര ക്രോസിലും സുമ്മനഹള്ളിയിലും നഗരപരിസരത്തുള്ള മറ്റു ശ്മശാനങ്ങളിലും സമാന സാഹചര്യമാണുള്ളത്.
മൃതദേഹങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വ്യക്തികളുടെ പുരയിടങ്ങളിൽ സംസ്കരിക്കുന്നതിന് സർക്കാർ അനുമതി നൽകിയിരുന്നു. ശ്മശാനങ്ങളിൽ സംസ്കരിക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇത്തരത്തിൽ മൂന്നു ദിവസം വരെ മൃതദേഹവുമായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടെന്നത് മരിക്കുന്നവരുടെ ബന്ധുക്കളെ ദുരിതത്തിലാക്കുന്നുണ്ട്. ദിവസങ്ങളോളം ഉയർന്ന ആംബുലൻസ് വാടക നൽകേണ്ടി വരുന്നത് സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർക്കും വൻ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് .
ഓക്സിജനുമായി ആശുപത്രിയിൽ എത്തിയാൽ മാത്രം ചികിത്സ; ദുരിതമുഖമായി കർണാടക.ആശുപത്രികളിൽ കിടക്കകൾ ലഭ്യമല്ലാത്തത് രോഗം ബാധിക്കുന്നവരുടെ ചികിത്സയ്ക്ക് തടസമാകുന്നുണ്ട്. ഇതിനിടെ രോഗികളുമായി എത്തുന്നത് നിയന്ത്രിക്കാനാകാതെ വന്നതോടെ കിടക്കൾ ലഭ്യമല്ലെന്ന ബോർഡുകൾ ആശുപത്രികൾക്കു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ സാഹചര്യം മറികടക്കാൻ കൂടുതൽ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഭരണകൂടം ശ്രമിക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി നാലേക്കറിൽ ശ്മശാനം ഒരുക്കുന്നതിനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. ആവശ്യങ്ങൾക്കായി 42 സിലിണ്ടര്‍ ഓക്‌സിജന്‍ ശ്രീചിത്രയിലെത്തിച്ചിട്ടുണ്ട്.
ഡൽഹിയിൽ രോഗപകർച്ച വൻതോതിൽ വര്ധിച്ചതിനൊപ്പം മരണസംഖ്യയും ഉയർന്നുകൊണ്ടിരിക്കയാണ് . ഡൽഹി എല്ലാ ആശുപത്രികളും കോവിദഃ രോഗികളെ കൊണ്ട് നിറഞ്ഞു . ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ് ഡൽഹിക്ക് സഹായമെത്തിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് സുപ്രിം കോടതി കഴിഞ്ഞ ദിവസ്സം മോദി സർക്കാരിന് താക്കിത് നൽകിയിരുന്നു.
കഴിഞ്ഞയാഴ്ച ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട COVID-19 കേസുകളിൽ പകുതിയും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ കൊറോണ വൈറസ് മരണങ്ങൾ റെക്കോർഡ് 3,780 ആയി ഉയർന്നു.ആഗോള കേസുകളിൽ 46 ശതമാനവും കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത ആഗോള മരണങ്ങളിൽ 25 ശതമാനവും ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന ആഴ്ചതോറുമുള്ള എപ്പിഡെമോളജിക്കൽ റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ദിവസേനയുള്ള അണുബാധകൾ 382,315 ആയി ഉയർന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം പതിനാലാം ദിവസം 300,000 കേസുകൾ.
വൈറസിന്റെ രണ്ടാം തരംഗത്തെ അടിച്ചമർത്താൻ നടപടി സ്വീകരിക്കാത്ത ത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിസർക്കാർ വ്യാപകമായി വിമർശിക്കപ്പെട്ടു. മതപരമായ ഉത്സവങ്ങളും രാഷ്ട്രീയ റാലികളും പതിനായിരക്കണക്കിന് ആളുകളെ സൂപ്പർ സ്പ്രെഡർ ഇവന്റുകക്കിയതായി ലോകരാജ്യങ്ങൾ കുറ്റപ്പെടുത്തി .രാജ്യം ഭരിക്കാനറിയാത്ത മോദിസ്ഥാനമൊഴിയണമെന്ന് എഴുത്തുകാരി അരുന്ധതി റോയ് ആവശ്യപ്പെട്ടു