മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനൽകും
കുട്ടനാട് വെള്ളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിനായി 74 കോടി വകയിരുത്തി
മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും കൂടി 40000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കുമെന്നും ധനമന്ത്രി പറഞ്ഞു. കുട്ടനാട് വെള്ളപ്പൊക്ക നിര്‍മ്മാര്‍ജ്ജനത്തിനായി 74 കോടി വകയിരുത്തി. ആശ പ്രവര്‍ത്തകരുടെ ഓണറേറിയം കൂട്ടുമെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ സ്കീം ആനുകൂല്യം തുടരും. അധ്യാപകരുടെയും ആയമാരുടെയും അലവന്‍സ് 500 വര്‍ധിപ്പിക്കും. സ്കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി. മുഴുവന്‍ സ്കൂളുകളിലും സൌരോര്‍ജം ഉത്പാദിപ്പിക്കും. പൊതുവിദ്യാഭ്യാസ അടങ്കല്‍ 19130 കോടിയാണ്.