39 രൂപയ്ക്ക് പരിധിയില്ലാത്ത കോള്‍ ഓഫര്‍മായി ബിഎസ്എന്‍എല്‍

0

ടെലികോം രംഗത്തെ മത്സരം ഏറിയിട്ടും വൈവിധ്യമുള്ള ഓഫറുകള്‍ അവതരിപ്പിച്ചാണ് ഇപ്പോഴും ബിഎസ്എന്‍എല്‍ പിടിച്ചു നില്‍ക്കുന്നത്. ആ ശ്രേണിയില്‍പെട്ട ഏറ്റവും ഒടുവിലത്തേതാണ് ബിഎസ്എന്‍എലിന്റെ 39 രൂപയ്ക്ക് പരിധിയില്ലാത്ത കോള്‍  ഓഫര്‍. ഡല്‍ഹി, മുംബൈ സര്‍ക്കിളുകള്‍ക്ക് പുറത്തുള്ള പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.

രാജ്യത്തെവിടെയുമുള്ള ബിഎസ്എന്‍എല്‍ ഫോണുകളിലേക്ക് പരിധികളില്ലാതെയും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ദിവസം 200 മിനുറ്റും വിളിക്കാമെന്നതാണ് ഓഫറിന്റെ പ്രധാന ആകര്‍ഷണം. പ്രതിദിനം 100 എസ്എംഎസും ഈ ഓഫറിലുണ്ടാകും. പത്ത് ദിവസമാണ് ഓഫറിന്റെ കാലാവധി. ഈമാസം 15 മുതല്‍ നിലവിലുള്ള 39 രൂപയുടെ ഓഫറിന് പകരമായിട്ടാവും പുതിയ ഓഫറെത്തുക.

You might also like

-