ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധം വിശാല ബെഞ്ചിന് വേണമോ ? തിങ്കളാഴ്ച വിധി

അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണൽ കോൺഫറൻസ് നേതാക്കൾ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

0

ഡൽഹി :ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്ത ഹർജികൾ വിശാല ബെഞ്ചിന് വിടണമോയെന്നതിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്.വിശാല ബെഞ്ചിന് വിടുന്നതിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നു. അനുച്ഛേദം 370 റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, നാഷണൽ കോൺഫറൻസ് നേതാക്കൾ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്.

You might also like

-