കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് 25 വയസ്,അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി

വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്

0

ഡൽഹി | കാർഗിൽ യുദ്ധ വിജയത്തിൻ്റെ ഓർമകൾക്ക് ഇന്ന് 25 വയസ്. യുദ്ധവിജയത്തിൻ്റെ 25 ആം വാർഷിക ദിനമായ ഇന്ന് രജത് ജയന്തി ദിവസമായി ആചരിക്കുകയാണ്. വിജയ് ദിവസത്തിൽ ദ്രാസിലെ യുദ്ധസ്മാരകത്തിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശ്രദ്ധാഞ്ജലി ചടങ്ങുകൾ പങ്കെടുക്കും. രാവിലെ ഒമ്പതര മുതലാണ് പരിപാടി. യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം ആർപ്പിക്കും.പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. വീരമൃതു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെയും പ്രധാനമന്ത്രി കാണും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ദ്രാസിൽ ഒരുക്കിയിരിക്കുന്നത്. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയടക്കം സൈനിക ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുക്കും. 25ാം വാർഷികത്തിനോട് അനുബന്ധിച്ച് നാല് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ദ്രാസിൽ സംഘടിപ്പിക്കുന്നത്. യുദ്ധസ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം ലഡാക്കിലെ ഷിൻകുൻ ലാ ടണൽ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

അതേസമയം പ്രതിപക്ഷ വിമര്‍ശനം ശക്തമാകുമ്പോഴും അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ സേനയെ കൂടുതല്‍ കരുത്തുറ്റതും, യുവത്വമുള്ളതുമാക്കാനാണ് പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. അനിശ്ചിതത്വം നിറഞ്ഞ പദ്ധതിയാണെന്നും എത്രയും വേഗം പിന്‍വലിക്കണമെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.പദ്ധതിക്കെതിരെ വലിയ നുണ പ്രചാരണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്നോട്ടില്ലെന്ന് കാര്‍ഗില്‍ വിജയ ദിവസം തന്നെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈനികരുടെ പ്രായം ആഗോള ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്നത് വ്യാപക ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. പരിഹാരത്തിനായി പല സമിതികളുമുണ്ടാക്കി. ഒടുവിലാണ് സൈന്യത്തിന്‍റെ വീര്യം വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്

You might also like

-