അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാര്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; ‘ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മില്‍ അവിശുദ്ധബന്ധം’ തിരുവന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധബന്ധംമൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു. അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാരും പൊലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാരിന് മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പിണറായിയും മോദിയും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെ വിദേശയാത്രകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ പിന്തുടര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനെതിരെ കേരളത്തിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. മാതൃഭൂമി ന്യൂസിലെ അവതാരകന്‍ വേണുബാലകൃഷ്ണനെതിരെ കേസെടുത്ത നടപടിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം കേസരി ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. എതിര്‍ശബ്ദങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ക്കുറിച്ചും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാകുന്നവര്‍ തന്നെയാണ് ഇപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതെന്നും അദേഹം പറഞ്ഞു.
അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാരും പൊലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു.
തിരുവന്തപുരം: മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലയാളികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും തമ്മിലുള്ള അവിശുദ്ധബന്ധംമൂലമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു. അഭിമന്യുവിന്റെ കൊലപാതകം സര്‍ക്കാരും പൊലീസും ചേര്‍ന്ന് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന് മാധ്യമങ്ങളോട് അസഹിഷ്ണുതയാണെന്നും മാധ്യമങ്ങളെ നിയന്ത്രിക്കാനാണ് പിണറായിയും മോദിയും ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെ വിദേശയാത്രകളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം ഒഴിവാക്കിയിട്ടുണ്ട്. ഇതിന്റെ പിന്തുടര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നത്. ഇതിനെതിരെ കേരളത്തിലെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം.
മാതൃഭൂമി ന്യൂസിലെ അവതാരകന്‍ വേണുബാലകൃഷ്ണനെതിരെ കേസെടുത്ത നടപടിക്കെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം കേസരി ഹാളില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. എതിര്‍ശബ്ദങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തെ ക്കുറിച്ചും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും വാചാലരാകുന്നവര്‍ തന്നെയാണ് ഇപ്പോള്‍ മാധ്യമസ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നതെന്നും അദേഹം പറഞ്ഞു.