വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്
86 റണ്‍സ് ജയവുമായി ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തി. ഓസ്ട്രേലിയയുടെ അഞ്ചാം ട്വന്റി20 ലോക കിരീടമാണികളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയെ പിന്തള്ളി ആസ്‌ട്രേലിയ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കി. ഇന്ത്യയെ 85 റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് അഞ്ചാം തവണയും ലോക ചാമ്പ്യന്മാരായത്
മെല്‍ബണ്‍: വനിതാ ട്വന്റി-20 ലോക കിരീടം ഓസ്ട്രേലിയക്ക്. ഓസീസ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.1 ഓവറില്‍ 99 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. 86 റണ്‍സ് ജയവുമായി ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തി. ഓസ്ട്രേലിയയുടെ അഞ്ചാം ട്വന്റി20 ലോക കിരീടമാണികളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയെ പിന്തള്ളി ആസ്‌ട്രേലിയ വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോകകിരീടം സ്വന്തമാക്കി. ഇന്ത്യയെ 85 റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് അഞ്ചാം തവണയും ലോക ചാമ്പ്യന്മാരായത്. ഓസീസിനുവേണ്ടി ഓപണര്‍മാരായ അലീസ ഹീലിയുടേയും(39 പന്തില്‍ 75) ബെത്ത് മൂനെയുടേയും(54 പന്തില്‍ 78*) അര്‍ധ സെഞ്ചുറി നേടി. മേഗന്‍ ഷട്ട് നാല് വിക്കറ്റ് വീഴ്ത്തി.
ആദ്യ ഓവറിലെ ആദ്യ പന്ത് മുതല്‍ കളി ആസ്‌ട്രേലിയയുടെ നിയന്ത്രണത്തിലായിരുന്നു. ആദ്യം ബാറ്റു ചെയ്ത് അവര്‍ 4ന് 184 റണ്‍സ് എടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയെ 19.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ഔട്ടാക്കിക്കൊണ്ട് 85 റണ്‍സിന്റെ കൂറ്റന്‍ ജയം ആഘോഷിച്ചു.
185 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ അടിതെറ്റി. കൂറ്റനടിക്കാരി ഷെഫാലി വെര്‍മയെ(2) ഷട്ട് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ചു. സ്മൃതി മന്ദാന(11), ദീപ്തി ശര്‍മ്മ(33), വേദ കൃഷ്ണമൂര്‍ത്തി(19), റിച്ച ഘോഷ്(18) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. താനിയ ഭാട്ടിയ(2), ജെര്‍മി റോഡ്രിഗസ്(0), ഹര്‍മന്‍പ്രീത് കൗര്‍(4), ഷിഖ പാണ്ഡെ(2), രാധ യാദവ്(1), പൂനം യാദവ്(1) എന്നിവരെല്ലാം ബാറ്റിംങില്‍ നിരാശപ്പെടുത്തി. വലിയ മത്സരത്തിന്റെ സമ്മര്‍ദം അതിജീവിക്കാന്‍ ഒരാള്‍ക്ക് പോലും സാധിച്ചില്ല.