14 കാരി കൂട്ടബലാത്സംഗത്തിനിരയാക്കി ; പരാതി പെട്ടപ്പോൾ ജീവനോടെ ചുട്ടുകൊന്നു

0

പട്ന :രാജ്യത്തെ നടുക്കി മറ്റൊരു കൂട്ടബലാത്സംഗക്കൊല. ജാര്‍ഖണ്ഡിലെ നക്സല്‍ ബാധിത മേഖലയായ ഛത്ര ജില്ലയിലാണ് ക്രൂര സംഭവം. കഴിഞ്ഞ ദിവസം രാത്രിയാണ് 14 കാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.

മദ്യലഹരിയില്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ നാലംഗ സംഘം മകളെ തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്നും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് സംഭവം ഗ്രാമത്തലവനെയും പഞ്ചായത്ത് അംഗങ്ങളെയും അറിയിച്ചു. പരാതിപ്പെട്ടപ്പോള്‍ കുറ്റക്കാര്‍ക്ക് നൂറു തവണ മുട്ടുകുത്താനും 50,000 രൂപ പിഴയിടാനും ഗ്രാമത്തലവന്‍ ഉത്തരവിട്ടു. ഗ്രാമത്തലവന്‍റെ ശിക്ഷാവിധിക്ക് പിന്നാലെ അക്രമി സംഘം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും മാതാപിതാക്കളെ മര്‍ദിക്കുകയും ചെയ്തു. ഇതിന് ശേഷം പെണ്‍കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. കൊലയാളികളെ കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് പൊലീസെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.

You might also like

-