വെര്‍ജീനിയ ബീച്ചില്‍ വെടിവെയ്പ്: അക്രമി ഉള്‍പ്പടെ 12 മരണം, നിരവധി പേര്‍ ആശുപത്രിയില്‍ 

ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്തുവരുന്ന ആള്‍ തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു.

0

വെര്‍ജിനിയ: വെര്‍ജീനിയ ബീച്ച് മുന്‍സ്ലിപ്പല്‍ ബില്‍ഡിംഗില്‍ മെയ് 31 വെള്ളിയാഴ്ച വൈകീട്ട് നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ 12 പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വെര്‍ജിനിയ ബീച്ച് പോലീസ് ചീഫ് ജിം സെര്‍വെറ അറിയിച്ചു. കോര്‍ട്ട് ഹൗസിനു സമീപമുള്ള ബില്‍ഡിംഗ് 2 വിലാണ് വെടിവെപ്പാരംഭിച്ചത്.

പരിക്കേറ്റ നാലുപേര്‍ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരായെന്നും ചീഫ് അറിയിച്ചു.
ദീര്‍ഘകാലമായി ഇവിടെ ജോലി ചെയ്തുവരുന്ന ആള്‍ തന്നെയാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ വെടിയുതിര്‍ത്തതെന്നും പോലീസ് പറഞ്ഞു. ഔദ്യോഗീകമായി പേര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മുന്‍സിപ്പല്‍ പബ്ലിക്ക് യൂറ്റിലിറ്റി വര്‍ക്കര്‍ ഡ്വയ്ന്‍ ക്രേഡോക്ക്(40) ഈയ്യിടെ ഒന്നിലധികം ഫയര്‍ ആം വാങ്ങിയിരുന്നതായി പറയപ്പെടുന്നു. ഇയ്യാളെ ജോലിയില്‍ നിന്നും ഫയര്‍ ചെയ്തിരുന്നതായി പറയപ്പെടുന്നു. നാലു മണിയോടെ ബില്‍ഡിംഗില്‍ പ്രവേശിച്ച അക്രമി തലങ്ങും വലങ്ങും വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസും അക്രമിയും തമ്മില്‍ നടന്ന വെടിവെപ്പില്‍ അക്രമി കൊല്ലപ്പെടുകയും ഒരു പോലീസ് ഓഫീസര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. വെര്‍ജിനിയ ഗവര്‍ണ്ണര്‍ റാള്‍ഫ് നോര്‍തം സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു. അടുത്തകാലത്തൊന്നും നടത്തിയിട്ടില്ലാത്ത ഭീകര സംഭവമാണിതെന്ന ഗവര്‍ണ്ണര്‍ വെള്ളിയാഴ്ച വൈകീട്ട് മാധ്യമങ്ങളെ അറിയിച്ചു. പരിസരം പോലീസ് വളഞ്ഞിരിക്കയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്ന് പറയപ്പെടുന്നു.

You might also like

-