ഇടുക്കി രാജാക്കാട് അടച്ചിട്ടിരുന്ന വീട്ടിൽ നിന്ന് 12 .380 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റർ ചാരായം, 150 ലിറ്റർ കോടയും , കണ്ടെത്തി

രാജാക്കാട് ഉണ്ടമല സ്വദേശി കൊല്ലപ്പള്ളി സൈബു തങ്കച്ചന്റെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും 12 .380 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റർ ചാരായം, 150 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടിയത്. പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വില്ലേജ് ഓഫീസറെയും പഞ്ചായത്ത് അംഗത്തെയും വിളിച്ചു വരുത്തി എക്സൈസ് സംഘം വീട് തുറന്ന് പരിശോധിക്കുകയായി രുന്നു.

0

ഇടുക്കി | രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അടച്ചിട്ടിരുന്ന വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ കഞ്ചാവും ചാരായവും കണ്ടെത്തി. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് നടത്തിയ പരിശോധനയിലാണ് രാജാക്കാട് ഉണ്ടമല സ്വദേശി കൊല്ലപ്പള്ളി സൈബു തങ്കച്ചന്റെ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും 12 .380 കിലോഗ്രാം കഞ്ചാവ്, 25 ലിറ്റർ ചാരായം, 150 ലിറ്റർ കോട, വാറ്റുപകരണങ്ങൾ എന്നിവ പിടികൂടിയത്. പ്രതി വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വില്ലേജ് ഓഫീസറെയും പഞ്ചായത്ത് അംഗത്തെയും വിളിച്ചു വരുത്തി എക്സൈസ് സംഘം വീട് തുറന്ന് പരിശോധിക്കുകയായി രുന്നു. പ്രതിയായ സൈബു തങ്കച്ചനായി അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെ മുൻപ് പേരൂർക്കട പൊലീസ് പത്തര കിലോ കഞ്ചാവ് ഓയിലുമായി പിടികൂടിയിരുന്നു. തമിഴ്നാട് വഴി ഇടുക്കി ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചതിനു ശേഷം മറ്റു ജില്ലകളിൽ എത്തിച്ചു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സൈബു തങ്കച്ചൻ എന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന വാഹനങ്ങളിൽ പതിപ്പിച്ചിരുന്ന വ്യാജ നമ്പർ പ്ലേറ്റുകളും വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഉടുമ്പൻചോല എക്സെസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിജയകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

You might also like

-