12 വയസ്സിൽ താഴെ കുട്ടികൾക്കെതിരെയുള്ള ബലാത്സംഗം വധശിക്ഷ?
ഡൽഹി : പന്ത്രണ്ട് വയസ്സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കത്വ, സൂറത്ത് പീഡനക്കേസുകളില്‍ രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കം. ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കുമെന്നാണ് വിവരം. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള നിയമം ഭേതഗതി ചെയ്താണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. വധശിക്ഷ വ്യവസ്ഥചെയ്ത് പോക്‌സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി കേന്ദ്രം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.