സം​സ്ഥാ​ന​ത്ത് 1,116 പേ​ര്‍ നിരീക്ഷണത്തിൽ

കൊറോണ വൈറസ് രോ​ഗ​ബാ​ധയെ തുടര്‍ന്ന് സം​സ്ഥാ​ന​ത്ത് 1,116 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

0

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് രോ​ഗ​ബാ​ധയെ തുടര്‍ന്ന് സം​സ്ഥാ​ന​ത്ത് 1,116 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 967 പേ​ര്‍ വീ​ടു​ക​ളി​ലും 149 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ ആ​രോ​ഗ്യ​വ​കു​പ്പ് പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും ഇ​വ​ര്‍​ക്ക് മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

രോ​ഗം സം​ശ​യി​ക്കു​ന്ന 807 പേ​രു​ടെ സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചിരുന്നു ഇ​തി​ല്‍ 717 സാ​മ്ബി​ളു​ക​ളും നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന സാ​മ്ബി​ളു​ക​ളു​ടെ ഫ​ലം വ​രാ​നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പറഞ്ഞു.

You might also like

-