10 കോടിരൂപ നഷ്ടപരിഹാരം ! സ്വപ്ന സുരേഷിനെതിരെ എംവി ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും

ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും തന്റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സമാന സംഭവത്തില്‍ സിപിഐഎം ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈകോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.

0

കോഴിക്കോട്| സ്വപ്ന സുരേഷിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഇന്ന് മാനനഷ്ടകേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായിയാണ് ഹര്‍ജി നല്‍കുക. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള എന്നയാള്‍ വഴി എം വി ഗോവിന്ദന്‍ 30 കോടി വാഗ്ദാനം ചെയ്‌തെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ടെന്നും തന്റെ വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും 10 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. സമാന സംഭവത്തില്‍ സിപിഐഎം ഏരിയാ സെക്രട്ടറി നല്‍കിയ പരാതിയില്‍ പൊലീസ് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തിരിന്നെങ്കിലും ഹൈകോടതി അന്വേഷണം തടഞ്ഞിരിക്കുകയാണ്.
അതിനിടെ എം വി ഗോവിന്ദനെയോ, മകനെയോ നേരിട്ട് അറിയില്ലെന്നും ആരോപണം സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബിസിനസ് ആവശ്യത്തിന് സ്വപ്‌നാ സുരേഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയിട്ടുണ്ടാകാമെന്നും അത് തനിക്ക് അറിയില്ലെന്നും 30 കോടിയും കൊല്ലുമെന്നുള്ള കഥയും സ്വപ്ന സുരേഷ് കെട്ടിച്ചമച്ചതാണെന്നും വിജേഷ് പിള്ള പറഞ്ഞു.

You might also like

-