10 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം സു​പ്രീം കോ​ട​തി ശ​രി​വ​ച്ചു.

0

ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ 10 വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം സു​പ്രീം കോ​ട​തി ശ​രി​വ​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം അ​സാ​ധു​വാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി സു​പ്രീം കോ​ട​തി റ​ദ്ദാ​ക്കി. ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം ശ​രി​വ​ച്ച​ത്. ഇ​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യെ​ച്ചൊ​ല്ലി നി​ല​നി​ന്നി​രു​ന്ന അ​നി​ശ്ചി​ത​ത്വം അവസാനിച്ചു

2016-17 അ​ധ്യ​യ​ന വ​ർ​ഷം ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി​യാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം ത​ട​ഞ്ഞ​ത്. എ​ൻ​ആ​ർ​ഐ ക്വോ​ട്ട വ​ഴി ആ​റ് വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​നേ​ജ്മെ​ന്‍റ് ക്വോ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ളെ​യും പു​റ​ത്താ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​മി​തി​യു​ടെ ആ​വ​ശ്യം.

വി​ദ്യാ​ർ​ഥി​ക​ൾ ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നി​ല്ല. മാ​നേ​ജ്മെ​ന്‍റു​ക​ളെ സ്വാ​ധീ​നി​ച്ചാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത് തു​ട​ങ്ങി​യ വാ​ദ​ങ്ങ​ളാ​ണ് സ​മി​തി ഉ​ന്ന​യി​ച്ച​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രും സ​മി​തി​യുടെ കണ്ടെത്തലുകൾ ശരിവച്ചിരുന്നു. ഇതോടെ ഹൈക്കോടതി ഇവരുടെ പ്രവേശനം റദ്ദാക്കിയത്.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി പ്രവേശനം സാധുവാക്കിയത്. മേൽനോട്ട സമിതിയുടെ വാദങ്ങൾ തള്ളിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ഡ്മി​ഷ​നി​ലൂ​ടെ പ്ര​വേ​ശ​നം നേ​ടി​യ​ത് സുപ്രീംകോടതി അംഗീകരിച്ചു

You might also like

-