കാഠ്മണ്ഡു: നേപ്പാളിലെ മുക്തിനാഥിൽ സൈനിക ഹെലികോപ്റ്റർ തകർന്നു രണ്ട് പൈലറ്റുമാർ മരിച്ചു. കാർഗോ ആവശ്യത്തിന് ഉപയോഗിക്കുന്ന മകാലു എയറിന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. ബുധാനാഴ്ച രാവിലെയായിരുന്നു സംഭവം.
ഹെലികോപ്റ്റർ അപകടം നേപ്പാൾ ആഭ്യന്തരമന്ത്രി സ്ഥിരീകരിച്ചു. നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 186 കിലോമീറ്റർ അകലെയാണ് മുക്തിനാഥ് സ്ഥിതി ചെയ്യുന്നത്. അപകടകാരണം വ്യക്തമല്ലെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.