ഹര്‍ത്താല്‍ ദിനം ബസ് നിരത്തിലിറക്കിയാൽ കത്തിക്കും; ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്ന് ഗീതാനന്ദൻ
ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ ദിനത്തില്‍ ബസുകള്‍ നിരത്തിലിറങ്ങിയാല്‍ കത്തിച്ചു കളയുമെന്ന് ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ.
ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആർക്കും ഗുണകരമാകില്ലെന്നും ഗീതാനന്ദൻ. രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ പ്രഖ്യാപിക്കുമ്പോള്‍ ബസുടമകൾ സഹകരിക്കാറുണ്ടെന്നും അത് പരാജയപ്പെടുത്താറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബസ് കത്തിക്കുന്ന സാഹചര്യത്തിലേക്ക് ഹര്‍ത്താലിനെ എത്തിക്കാതിരിക്കാൻ ബസ് ഉടമകൾ ശ്രമിക്കണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു.
സുപ്രീകോടതി വിധി മറികടക്കാനും ജനാധിപത്യത്തെ സംരക്ഷിക്കാനും പാർലമെന്റ് നിയമനിർമാണം നടത്തണമെന്നും 25നു രാജ്ഭവൻ മാർച്ച് നടത്തുമെന്നും ഗീതാനന്ദൻ പറഞ്ഞു.