സൗദി കേരള സഭ രൂപീകരണം

0

സൗദി കേരള സഭ രൂപീകരണം

റിയാദ് :ജനുവരിയിൽ കേരള സർക്കാരിന്റെ നേതൃത്വത്തിൽ രൂപം കൊണ്ടിരിക്കുന്ന “ലോക കേരള സഭ” എന്ന ആശയത്തിൽ ഊന്നി ക്കൊണ്ട് ലോക കേരള സഭ എന്ത്? എന്തിന്? ആർക്ക്? എന്ന വിഷയത്തിൽ ബത്തയിലുള്ള ക്ലാസ്സിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ 11 -ആം തിയ്യതി വെള്ളിയാഴ്ച 4 മണിക്ക് ഒരു ചർച്ച സംഘടിപ്പിച്ചിരിക്കുന്നു. സൗദി അറേബിയിൽനിന്നുള്ള സർക്കാർ നോമിനിയായ ആൽബിൻ ജോസഫ് വിഷയം അവതരിപ്പിച്ച്‌ സംസാരിക്കുന്നു. കേരളത്തിലെ ലോക കേരള സഭയുടെ പ്രവർത്തനങ്ങളെ പിന്തുണക്കുക, സൗദിയിൽ നിന്നുള്ള പ്രവാസികളുടെ വിഷയങ്ങൾ സർക്കാർ തലത്തിൽ വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെടുന്നതിനുള്ള അവസരം ഒരുക്കുക, പുനരധിവാസ വിഷയങ്ങളെ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കുക. സർക്കാർ പദ്ധതികളിൽ മുതൽമുടക്കിന് തയ്യാറാവുന്നവരുടെ സന്നദ്ധത സർക്കാരിനെ അറിയിക്കുക. സൗദിയിൽ നിന്ന് തിരിച്ചു നാട്ടിൽ എത്തുന്ന പ്രവാസികളായ സ്ത്രീകൾക്ക് കൂടി പങ്കാളികളാകുന്ന രീതിയിൽ കുടുംബശ്രീ യൂണിറ്റുകൾ സജ്ജമാക്കാൻ ആവശ്യപ്പെടുക. തിരിച്ചു നാട്ടിലെത്തുന്ന വിദ്യാർത്ഥികൾക്ക് പഠന സംരക്ഷണ പദ്ധതികൾ നടപ്പിലാക്കാൻ സർക്കാരിനോടാവശ്യപ്പെടുക. തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഈ സംഘാടനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ വേദിയിൽ വെച്ചുതന്നെ സൗദി അറേബ്യായിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് “സൗദി കേരള സഭ” എന്ന സംഘാടനത്തിന്റെ രൂപീകരണവും, ഉദ്ഘാടനവും, അതോടനുബന്ധിച്ചുള്ള പ്രസിദ്ധീകരണത്തിന്റെ ഗൾഫ് തല പ്രകാശനവും നടക്കുന്നു. ഏവരും പങ്കെടുക്കണെമെന്നു അഭ്യർത്ഥിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 0571476067

You might also like

-