സ്വര്ണക്കടത്ത് കേസിൽ സ്വപ്‍നസുരേഷിന് ജാമ്യം അനുവദിക്കരുതെന്ന് കേന്ദ്രം കോടതിയിൽ കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി

എന്‍ഐഎ കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എൻഐഎ പ്രത്യേക കോടതിയായിരിക്കും. നടന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സ്വര്‍ണക്കടത്തെന്ന് കസ്റ്റംസ് നിലപാടെടുത്തു

0

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യത്തെ ശക്തമായി എതിര്‍ത്ത് എന്‍ഐഎ. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇതോടെ, കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.സ്വപ്‌നക്കും സരിത്തിനും സന്ദീപിനും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു. ഇത് രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. മൂന്ന് പേര്‍ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.എന്‍ഐഎ കേസുകളില്‍ ജാമ്യാപേക്ഷ പരിഗണിക്കേണ്ടത് എൻഐഎ പ്രത്യേക കോടതിയായിരിക്കും. നടന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയായ സ്വര്‍ണക്കടത്തെന്ന് കസ്റ്റംസ് നിലപാടെടുത്തു

എന്‍ഐഎ ആക്ടിലെ സെക്ഷന്‍ 16, 17, 18 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സ്വപ്‌ന മറ്റുകേസുകളിലും പ്രതിയായതിനാല്‍ ക്ലീന്‍ ചിറ്റ് നല്‍കാനാകില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. സ്വപ്‌നക്കും സരിത്തിനും സന്ദീപിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് സൂരജിന്റെ ഭാര്യ സൗമ്യ മൊഴി നല്‍കിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.കേന്ദ്രസര്‍ക്കാരും ഇതുസംബന്ധിച്ച ഫയല്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന കാര്യമായതിനാല്‍ സ്വപ്നയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ ജാമ്യ ഹര്‍ജിയെ എതിര്‍ത്തത്.

You might also like

-