സ്വന്തം പിതാവ് മാനഭാഗപെടുത്തിയതിൽ മനംനൊന്ത് 13കാരി തൂങ്ങിമരിച്ചു
ചന്പാരൻ (ബിഹാർ ): പിതാവ് മാനഭംഗപ്പെടുത്തിയതിനെ തുടർന്ന് മാനസികനില തകർന്ന പതിമൂന്നുകാരി ജീവനൊടുക്കി. കേസിൽ മുപ്പതുവയസ്സുള്ള പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഗയ ജില്ലയിൽ വെസ്റ്റ് ചന്പാരൻ ജില്ലയിലാണു സംഭവം.
മൻഹ യൂലിയ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിതാവ് ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒരാഴ്ച മുൻപ് നാമത്തിൽ നാട്ടുകൂട്ടം ചേർന്നിരുന്നു ഈ യോഗത്തിൽ പെൺകുട്ടിയെയും പിതാവിനെയും വിളിച്ചുവരുത്തി തെളിവെടുക്കുകയും ഗ്രാമത്തിലെ മുതിർന്നവർ അടക്കം കുട്ടിയെ കളിയാക്കിയതായും . ആരോപിതനായ പിതാവിനെ യോഗത്തിൽ താക്കീത് ചെയ്തതായും പോലീസ് പറഞ്ഞു .
യോഗത്തിനുശേഷം തിരിച്ചെത്തിയ പെണ്‍കുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നു. ഒരു തവണ ഗ്രാമത്തിൽനിന്ന് ഒളിച്ചോടിയെങ്കിലും ബന്ധുക്കൾ കണ്ടെത്തിയ തിരികെയെത്തിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം പെണ്‍കുട്ടി വീട്ടിൽ ജീവനൊടുക്കുകയായിരുന്നു.അമ്മയുടെ മൊഴിപ്രകാരം മൻഹ യൂലിയ പോലീസ് കേസ്സെടുത്തു പരാതിയെ അറസ്റ്റ് ചെയ്തതായി മൻഹ യൂലിയ പോലീസ് സുപ്രീണ്ടെന്റ് ജയന്റ്കന്ത് ഇന്ത്യാവിഷൻ മീഡിയയോടേ പറഞ്ഞു