സ്പൈസെസ് ബോർഡിൽ 7 കോടിയുടെ തട്ടിപ്പ് indiavision media exclusive
സ്‌പൈസ് ബോർഡിൽ 7 കോടിയുടെ വെട്ടിപ്പ്
കാർഡമം ഡെവലെപ്മെന്റ് ഫണ്ടിൽ( സി ഡി ഫ്) തിരിമറി കർഷകരുടെ 7 കോടി ചെയർമാൻ ജെ .ജയ് തിലക് തട്ടിയെടുത്തതായി ആരോപണം
സി ഡി ഫ് കമ്മറ്റിയെ അകാരണമായി ജെ ജയ് തിലക് പിരിച്ചുവിട്ടു.
പിരിച്ചുവിട്ട കമ്മറ്റി അംഗങ്ങളെ വീണ്ടും വിളിച്ചു ചേർത്തു തുക തട്ടിയെടുക്കാൻ ഗുഡാലോചന നടത്തി.
തുക തട്ടാൻ സി ഡി ഫ് കമ്മറ്റി രേഖകളിൽ ക്രിത്രിമംകാട്ടി
കൊച്ചി :സംസ്ഥാനത്തെ ഏലം കർഷരുടെ ഉന്നമനത്തിനായി കർഷകരിൽ നിന്ന് സ്‌പൈസസ് ബോർഡ് വിവിധ കാലങ്ങളിൽ സ്വരൂപിച്ച 7 കൊടിയിലധികo വരുന്ന തുകയാണ് ഇപ്പോൾ അക്കൊണ്ടിൽ നിന്നും നഷ്ടമായിട്ടുള്ളത്. ലൈസൻസുള്ള ഏലം ലേലകേന്ദ്രങ്ങളിൽ കർഷകർ ഏലക്ക വിറ്റഴിക്കുമ്പോൾ ഒരുകിലോ ഏലയ്ക്കയ്ക്ക് ഒരുരൂപാനിരക്കിൽ കർഷകരിൽ നിന്നും സ്‌പൈസസ് ബോർഡ് പിരിച്ചെടുത്തിരുന്നു. ഇത്തരത്തിൽ നിരവധി വർഷങ്ങൾ കർഷകരിൽ നിന്നും സ്വരൂപിച്ച തുകയാണ് ഇപ്പോൾ അക്കൗണ്ടിൽ നിന്നും നഷ്ടമായിട്ടുള്ളത്. ഈ തുകയുടെ പലിശ ഏലവ്യവസായത്തിന്റെ വളർച്ചക്ക് എങ്ങനെ ഉപയോഗപ്പെടുത്താം എന്നത് തീരുമാനിക്കാനുള്ള അവകാശം സി ഡി ഫ് കമ്മറ്റിക്കുള്ളതാണ്.
2012 സെപ്തംബര് മൂന്നാംതിയത്തികുടിയ സി ഡി ഫ് കമ്മറ്റിയിൽ ചെയർമാന്റെ അക്കൊണ്ടിലുള്ള ഏഴുകോടിരൂപയിൽ നിന്നും രണ്ടുകോടി രൂപ സ്‌പൈസസ് ബോർഡിന്റെ പ്രചാരണത്തിന് വേണ്ടി സ്ഥലഉടമകൾക്ക് വാടക നൽകി ഫ്ളക്സ് വെക്കണമെന്ന് നിർദേശം ജെ. ജയ്തിലക് കൊണ്ടു വന്നപ്പോൾ കമ്മറ്റിയിലുള്ള ഭുരിപഷം അംഗങ്ങളും എതിർത്തതിനാൽ തീരുമാനം എടുത്തിരുന്നില്ല .പിന്നീട് കമ്മറ്റിയിൽ മുഴുവൻ പേരും തള്ളിക്കളഞ്ഞ ഫ്ളക്സ് പ്രചരണത്തിന് രണ്ടു കോടി ചെലവഴിക്കാൻ സി ഡി ഫ് കമ്മറ്റി തീരുമാനിച്ചതായി ജയ്തിലക് യോഗ തീരുമാനത്തിൽ അംഗങ്ങൾ അറിയാതെ പിന്നീട് എഴുതിച്ചേർത്തു. രണ്ടുകോടി രൂപ ഭാര്യയുടെ കമ്പനിക്ക് പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ അനുവദിച്ചു .അങ്ങനെ ആ തുകയും സ്വന്തം അക്കൗണ്ടിൽ ജെതിലക് എത്തിച്ചു .ആ യോഗത്തിൽ ചെയർ മാന്റെ തീരുമാനത്തെ എതിർത്തതിന്റെ പേരിൽ കമ്മറ്റിഅംഗമായ ബേബിച്ചൻ തോമസിനെ(ഹൈറേഞ്ച് സ്‌പൈസസ് പ്ലാന്റേഴ്‌സ് അസോസിയേഷൻ പ്രസിഡണ്ട് ) ഉൾപ്പെടെ പലരെയും പിന്നീട് യോഗത്തിനെ ക്ഷണിച്ചിരുന്നില്ല, ഇതിൽ പ്രതിഷേധിച്ച സ്‌പൈസസ് ബോർഡിന്റ മാർക്കെറ്റിങ്ങ് ഡയറക്ടർ സി കെ ബാബുവിനും ചെയർമാൻ ജയ്തിലകിനും പരാതി രെജിസ്റ്റർ ചെയ്ത ഇവർ അയച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചില്ല.
53 ഇനം സ്‌പൈസസ് ന്റെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളുന്ന സ്‌പൈസസ് ബോർഡ് ഏലം കർഷകരുടെ ഉന്നമനത്തിനു വേണ്ടി പിരിച്ചെടുത്ത തുകയുടെ പലിശ ഇനത്തിൽഉള്ള ലക്ഷക്കണക്കിന് രൂപ സ്‌പൈസസ് ബോർഡിന്റെ ട്രേഡ് ഫെസ്റ്റുകൾക്കുംചെയർമാന്റെ വിദേശ യാത്രകൾക്കും വേണ്ടി ദുർവിനിയോഗം ചെയ്തിരിക്കുയാണ് . നിഷ്പക്ഷവും നീതി പൂർവമായ ഒരു അനേഷണം ഉണ്ടായാൽ കോടികളുടെ അഴിമതിക്കഥകൾ ഇനിയും പുറത്തുവരുമെന്ന് കർഷക സന്ഘടനകൾ പറയുന്നു.
കർഷകരിൽ നിന്ന് നിരവധി വർഷങ്ങൾ ശേഖരിച്ച തുക, പൊതുമേഖലാ ബാങ്കുകളായ എസ്ബി ടി കുമളി , യൂണിയൻ ബാങ്ക്ന്റെ നിരവധി ശാഖകളിലും നിക്ഷേപിച്ചിരുന്നു. ഈ തുകയാണ് പിൻവലിക്കപ്പെട്ടത്. ഈ ബാങ്ക് ശാകളുടെ സ്റ്റേറ്റ്മെന്റ് പരിശോധിച്ചാൽ തുക പിൻ വലിച്ചതിന്റെ രേഖകൾ ലഭിക്കും. ചെയർമാൻ ജെ. ജയ് തിലക് കാലാവധി പൂർത്തിയാവാൻ ഒരാഴ്ച്ചമുൻപ് വിളിച്ചുചേർത്ത വാർത്താസമ്മേളത്തിൽ കർഷകരിൽ നിന്നും പിരിച്ചെടുത്ത തുക തിരികെ നൽകുന്നതായി അറിയിച്ചിരുന്നു . പിന്നീട് ഈ തുക മുഴുവൻ അക്കൗണ്ട് വഴി വകമാറ്റുകയും ചെയ്തു . രാജ്യത്തേറ്റവും കൂടുതൽ ഏലം കർഷകരുള്ള ഇടുക്കി ജില്ലയിൽ, സർക്കാരിൽ രജിസ്റ്റർ ചെയ്‌ത് പ്രവർത്തിക്കുന്ന 5 സംഘടനകളും ചില ഗ്രൂപ്പുകളും, ഈ 5 സംഘടനകളുടെ ഒരു കോർഡിനേഷൻ കമ്മറ്റിയുമുണ്ട് . എല്ലാ സംഘടനകളിലുമായി ഏകദേശം 40000 ചെറുകിട ഇടത്തരം കർഷകരുണ്ട്.എന്നാൽ പിൻവലിക്കപ്പെട്ട തുക എന്ത്‌ചെയ്തുഎന്നത് ഇവർക്കാർക്കും യാതൊരറിവും ഇതുവരെ ലഭിച്ചിട്ടില്ല. സ്‌പൈസസ്ബോർഡ് ചെയർമാന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നും 7 കോടിയിലധികം വരുന്ന തുക പിൻവലിക്കപ്പെട്ടിട്ടുമുണ്ട്.
ജെ .ജയ്തിക് കാലാവധി പൂർത്തിക്കാൻ ദിവസങ്ങൾക്ക് മുൻപ് ഈ തുക മുഴുവൻ വിവിധ അക്കൗണ്ടിൽ കളിലേക്കായി മാറ്റിയതായി ഇതുമായി ബന്ധപ്പെട്ട അന്വേഷിച്ചാൽ മനസിലാകുംമെന്ന് കർഷക സംഘടനകൾ പറയുന്നു . ജയ്തിലക് ചെയർമാനായി ഇരിക്കെ സി ഡി ഫ് ഫണ്ട് കൈകാര്യം ചെയ്യാൻ വേണ്ടി സ്‌പൈസസ് ബോർഡ് രൂപീകരിച്ച കാർഡമം ഡെവലപ്മെന്റ് കമ്മറ്റി കാരണംകൂടാത്ത പിരിച്ചുവീടിരുന്നു .ഇത്തരത്തിൽ വിരിച്ചുവിട്ട കമ്മറ്റിയിലെ ചില അംഗങ്ങളെ ജയ്തിലക് ചെയര്മാന്റെ കാലവധി പൂർത്തിയാവുന്നതിന് മുൻപ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തുകയും ഇവരിൽ ചിലരുമായി ഗുഡാലോചന നടത്തി സി ഡി ഫ് ഫണ്ട് തിരിമാറിനടത്തുകയുമായിരുന്നുവെന്ന് സംഘടനാപ്രതിനിധികൾ ആരോപിക്കുന്നു .പിരിച്ചുവിട്ട കമ്മറ്റി അംഗങ്ങൾളിൽ ചിലർ തുക പിൻവലിക്കുന്നതിന് എതിർത്തിരുന്നു എതിർത്ത കമ്മറ്റി അംഗങ്ങളെ പിന്നീടുള്ള എല്ലാ സ്‌പൈസ് ബോർഡിന്റെ പരിപാടികളിൽ നിന്നു ജെ തിലക് അകറ്റിനിർത്തുകയാണുണ്ടായത് .പണം തിരിമറിക്കെതിരെ ഇടുക്കി യിൽ നിന്നുള്ള ഏലം കർഷകരുടെ പ്രതിനിധി രേഖാമൂലം പരാതിപ്പെട്ടിരുന്നു ഈ പരാതി ജെ ജയ് തിലക് അവഗണിക്കുയും ചെയ്തു . കർഷകർക്ക് സ്‌പൈസസ് ബോർഡ് വഴി ലഭിക്കുന്ന ആനുകൂല്യങ്ങൾ പലതു തടയുമെന്നെതിനാൽ ചുരുക്കം ചിലർ മാത്രമാണ് ഇക്കാര്യത്തിൽ പരാതി ഉന്നയിച്ചിട്ടുള്ളു. പരാതികളെല്ലാം ജെ. ജയ് തിലക് അധികാര ദുർ വിനിയോഗത്തിലൂടെ മറികടക്കുകയായിരുന്നു .വകമാറ്റിയ തുക ഭാര്യയുംടെയും മറ്റുള്ളവരുടെയും അക്കൗണ്ട് വഴി ഈ സംഘം തട്ടിയെടുത്തയന്നാരോപണം.ഏലം കൃഷിയുടെ ഉന്നമനത്തിന് വേണ്ടി ഏലം കർഷകരിൽ നിന്നും സ്വരൂപിച്ച തുക ഏലം കർഷകർക്ക് വേണ്ടി പ്രയോജന പെടുത്തണമെന്നിരിക്കെയാണ് 7 കോടിയലധികം വരുന്ന തുക കർഷകരുടെയും കർഷക സംഘടനകളുടെയും എതിർപ്പവഗണിച്ച അക്കൗണ്ടിൽ നിന്നും പിൻവലിക്കപെട്ടിട്ടുള്ളത്.