ലക്നോ: ഉത്തർപ്രദേശിൽ സ്കൂൾ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികൾ മരിച്ചു. യുപിയിലെ ഗോരഖ്പുരിന് സമീപമാണ് സംഭവം. എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.
ഗോരഖ്പുരിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള കുഷി നഗറിൽ ഡിവൈൻ പബ്ലിക് സ്കൂളിൽ സ്കൂൾ ബസ് വിഷ്ണുപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ആളില്ലാത്തറെയിൽവേ ക്രോസ് മുറിച്ചുകടക്കുമ്പോഴാൾ തവേൻ ബർണി പാസഞ്ചർ തട്ടിയാണ് അപകടമുണ്ടായത്.ദുരന്തത്തിൽ 13 കുട്ടികൾ മരിച്ചതായി ഡി.ജി.പി ഓപി സിംഗ് വ്യക്തമാക്കി.രക്ഷാപ്രവർത്തനങ്ങൾക്ക് എൻഡിആർഎഫ് സംഘം സ്ഥലത്തെത്തിയതായും അദ്ദേഹം പറഞ്ഞു.പരിക്കേറ്റ കുട്ടികളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ഗോരഖ്പുർ കമ്മീണർക്ക് നിർദേശം നൽകിയിട്ടുണ്ട്.