സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച

0

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരായ ഇംപീച്ച്മെന്‍റ് നോട്ടീസ് തിങ്കളാഴ്ച നൽകും. അമ്പതിലധികം പേരാണ് നോട്ടീസനെ പിന്തുണച്ച് ഒപ്പിട്ടിട്ടുള്ളത്. കോൺഗ്രസ്, സിപിഎം, സിപിഐ അംഗങ്ങൾ നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കളായ കപിൽ സിബൽ, ഗുലാംനബി ആസാദ് എന്നിവരുൾപ്പെടെയുള്ളവർ പിന്തുണയറിയിച്ച് ഒപ്പിട്ടവരിൽ ഉൾപ്പെടും. തിങ്കളാഴ് നോട്ടീസ് രാജ്യസഭാ അധ്യക്ഷന് നൽകും.

സുപ്രീംകോടതി കൊളീജിയത്തിൽ അംഗങ്ങളായ നാലു മുതിർന്ന ജഡ്ജിമാർ ഇക്കഴിഞ്ഞ ജനുവരിയിൽ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി പ്രതിഷേധമറിയിച്ചതിനേ തുടർന്നു ഉണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ലെന്നിരിക്കെയാണ് ഇംപീച്ച്മെന്‍റ് നീക്കത്തിന് പ്രതിപക്ഷപ്പാർട്ടികൾ നീക്കം ശക്തമാക്കിയത്. കോൺഗ്രസ്, സിപിഎം-സിപിഐ എന്നിവർക്ക് പുറമേ തൃണമൂൽ കോൺഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികളും നീക്കത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

നോട്ടീസ് ലഭിച്ചു കഴിഞ്ഞാൽ അത് അധ്യക്ഷന് അംഗീകരിക്കേണ്ടി വരും. അങ്ങനെ അംഗീകരിക്കുന്ന നോട്ടീസിനേക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീക്കണമെന്നതാണ് പിന്നീടുള്ള നടപടി. സമിതി നൽകുന്ന റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ഇതിൽ വിചാരണ വേണമോ എന്ന് തീരുമാനിക്കുന്നത്.

You might also like

-