ഹൂസ്റ്റണ്‍: പ്രമുഖ ശാസ്ത്രജ്ഞന് ഡോ. ഇ.സി.ജി. സുദര്‍ശന്റെ വേര്‍പാട് മലയാളി സമൂഹത്തിനു തീരാ നഷ്ടമാണെന്നു മുന്‍ മേയര്‍ ജോണ്‍ ഏബ്രഹാം പറഞ്ഞു. വേള്‍ഡ് മലയാളി കൗൺസിൽ തുടങ്ങുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തിരുന്നു. .
ഡബ്ലിയു. എം.സിയുടെ ആദ്യ കണ്‍വന്‍ഷനില്‍ അദ്ദേഹം പങ്കെടുക്കുകയും നേതൃത്വത്തിലേക്ക് വരികയും ചെയ്തു. നെടുമ്പാശേരി എയര്‍പോര്‍ട്ടിനു വേണ്ടി മലയാളം പത്രത്തിന്റെ നേതൃത്തത്തിൽ ഒപ്പു ശേഖരണം നടത്തിയപ്പോഴും അദ്ദേഹം അതിനു പിന്തുണയുമായെത്തി.
എല്ലാ നല്ല കാര്യങ്ങളെയും തുണച്ച അപൂര്‍വ വ്യക്തിത്വമായിരുന്നു അദ്ദേഹം വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാവായ ജോണ്‍ ഏബ്രഹാം ചൂണ്ടിക്കാട്ടി.