സിറിയൻ യുദ്ധo യു എൻ രക്ഷ സമിതിയുടെ അടിയന്തിരയോഗം
ന്യൂയോർക്ക്: സിറിയയിൽ യുഎസും സഖ്യകക്ഷികളും വ്യോമാക്രമണം നടത്തിയ സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ഇന്ന് ചേരും. റഷ്യ ആവശ്യപ്പെട്ട പ്രകാരമാണ് യോഗം ചേരുന്നതെന്ന് യുഎൻ വൃത്തങ്ങൾ അറിയിച്ചു.
ഐക്യരാഷ്ട്ര സഭയുടെ ചട്ടങ്ങളും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റിൽ പറത്തിയാണ് അമേരിക്കയും സഖ്യകക്ഷികളും സിറിയയിൽ ആക്രമണം നടത്തുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ യു എൻ രക്ഷ സമിതിയെ അറിയിച്ചിരുന്നു.
അമേരിക്കൻ നടപടി മുഴുവൻ അന്താരാഷ്ട്ര ബന്ധങ്ങളെയും തകർക്കുമെന്നും പുടിൻ പറഞ്ഞു. യുഎൻ രക്ഷാസമിതി അടിയന്തരയോഗം വിളിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു.