സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി.,ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം പന്ത്രണ്ട് രൂപ

ക്ലാസുകൾ ജൂണ് ഒന്ന് മുതൽ തന്നെ തുടങ്ങാൻ തീരുമാനമായി. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടത്തുക

0

തിരുവനന്തപുരം :സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി. ഈ മാസം 26ന് പരീക്ഷകൾ നടത്താൻ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം മാറ്റുകയായിരുന്നു.

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഈ അവസരത്തിൽ പരീക്ഷകൾ നടത്തുന്നതിൽ ആശങ്കകൾ ഉയർന്ന് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷകൾ മാറ്റിവയ്ക്കാൻ തീരുമാനമാകുന്നത്.

അതേസമയം, ക്ലാസുകൾ ജൂണ് ഒന്ന് മുതൽ തന്നെ തുടങ്ങാൻ തീരുമാനമായി. വിക്ടേഴ്‌സ് ചാനൽ വഴി ഓൺലൈനായാണ് ക്ലാസുകൾ നടത്തുക. എന്നാൽ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിന് സംവിധാമില്ലെന്ന് കണ്ടെത്തി. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു. സ്‌കൂളുകളിലോ വീടുകളിൽ തന്നെയോ ക്രമീകരണമുണ്ടാക്കും

.അതേസമയം സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ. മിനിമം ചാര്‍ജായി പന്ത്രണ്ട് രൂപയാണ് നിശ്ചയിച്ചത്. കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചാണ് ചാര്‍ജ് വര്‍ധനക്ക് ശിപാര്‍ശ ചെയ്തത്. സാർവത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല. ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് ബസ് യാത്രക്കുള്ള അനുമതിയെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. അന്തര്‍ ജില്ലാ, അന്തർസംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട് സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സർവീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു

You might also like

-