സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്
കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 34 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 80.69 രൂപയിലെത്തി. ഡീസൽ വില ലിറ്ററിന് 73.61 രൂപയുമായി. കർണാടകയിലെ തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ എട്ടാം ദിവസമാണ് വില കൂടുന്നത്.
കേരളത്തിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ ഡീസല്‍ നിരക്ക്
തിരുവനന്തപുരം: പെട്രോൾ-80.35, ഡീസല്‍-73.34
കൊച്ചി: പെട്രോള്‍ 79.29, ഡീസൽ-71.95
കോഴിക്കോട്: പെട്രോള്‍ 79.63,ഡീസൽ- 72.55
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 20 ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാറിന് സാധിച്ചിരുന്നു.