സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത:രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ,അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് ,വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .ഇരു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട് .ഇടുക്കി ,എറണാകുളം, തൃശൂർ പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

0

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ,അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ,വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് .ഇരു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട് .ഇടുക്കി ,എറണാകുളം, തൃശൂർ പാലക്കാട് ,മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തിലെ കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത് 24 മണിക്കൂറിൽ 204 .4 mm മഴ വരെ ലഭിച്ചേക്കും .മഴക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി .

You might also like

-