വേലക്കാരിയെ കൊന്ന് ഫ്രീസറില്‍ ഒളിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ

0

കുവൈത്ത് സിറ്റി: വേലക്കാരിയെ കൊന്ന് വീട്ടിലെ ഫ്രീസറില്‍ഒളിപ്പിച്ച വെച്ച ദമ്പതികൾക്ക് വധശിക്ഷ. ലെബനന്‍ സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍ എന്നിവര്‍ക്കാണ് കുവൈത്ത് കോടതി വധശിക്ഷ വിധിച്ചത്. 2016 ലാണ് ഇവരുടെ താമസസ്ഥലത്തു ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കുവൈത്തില്‍ ഫിലിപ്പിനോ വീട്ടുവേലക്കാര്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വീട്ടുവേലക്കാരി ജോണ ഡെനില.

ഫ്ളാറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. കുവൈത്ത് വിടുന്നതിന് രണ്ട് ദിവസം മുൻപ് ഇവര്‍ വീട്ടുവേലക്കാരിയെ കാണാനില്ലെന്ന് പരാതിയും നല്‍കിയിരുന്നു. പരാതിയില്‍ ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. സിറിയയില്‍ പിടിയിലായ ഇവരില്‍ ഭര്‍ത്താവിനെ ലെബനന് കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്. രണ്ട് പേരെയും കുവൈത്തിന് കൈമാറുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ അഭാവത്തിലാണ് കോടതി വിധി. അതേസമയം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായും ഇയാളുടെ ഭാര്യയും കുറ്റക്കാരിയാണെന്ന് ലെബനന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലെബനന്‍ ശിക്ഷ നടപടികളുമായി മുന്നോട്ടു പോകുന്നതിനിടയിലാണ് കുവൈത്ത് കോടതിയുടെ വിധി.

You might also like

-