”വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി ”റിലീസിങ്ങിന് ഒരുങ്ങുന്നു.

0

വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി റിലീസിങ്ങിന് ഒരുങ്ങുന്നു. തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ ആദ്യമായി മലയാള ത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഹുല്‍ മാധവനാണ് നായകനായി എത്തുന്നത്.

തെലുങ്കു ചിത്രങ്ങളിലെ ശ്രദ്ധേയ സാനിധ്യം ശ്രവ്യയാണ് രാഹുലിന്‍റെ നായിക. ജി.വി.ആര്‍ പ്രൊഡക്ഷന്റെ ബാനറിൽ ജി.രാജു ബാബു നിര്‍മ്മിക്കുന്ന ചിത്രത്തില്‍, മധു, റിസബാബ,നീനക്കുറുപ്പ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത്ത് സംഗീതം നല്‍കുന്നു. മേലേപ്പറമ്പിലെ ആണ്‍വീടെന്ന ചിത്രത്തിലെ, ജഗതി ശ്രീകുമാറിന്‍റെ കഥാപാത്രത്തിന്‍റെ ഡയലോഗാണ്, വേലക്കാറിയായിരുന്നാലും നീ യെന്‍ മോഹവല്ലി. ഈ ഡയലോഗാണ്, ചിത്രത്തിന്‍റെ ടെെറ്റിലില്‍ ഉപയോഗിച്ചിരിക്കുന്നത്.

You might also like

-