വാഷിംഗ്ടണ്‍ ഡി സി: “‘ഏതൊരു ഗവണ്മെണ്ടിനേക്കാളും ശക്തമേറിയതാണ് വിശ്വാസം. എന്നാല്‍ദൈവത്തേക്കാള്‍ ശക്തമേറിയത് മറ്റൊന്നുമില്ല'”നാഷണല്‍ പ്രെയര്‍ ഡെ യില്‍ വൈറ്റ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിക്കവെ പ്രസിഡന്റ് ട്രംമ്പാണ് ദൈവിക ശക്തിയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പരസ്യമായി പ്രഖ്യാപിച്ചത്.
എല്ലാ വര്‍ഷവും മെയ് ആദ്യ വ്യാഴാഴ്ചയാണ് നാഷണല്‍ പ്രെയര്‍ ഡെ ആയി രാഷ്ട്രം ആചരിക്കുന്നത്.മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ഡബ്ലിയു ബുഷ്, ബറാക്ക് ഒബാമ എന്നിവരുടെ മാതൃകകള്‍ പിന്തുടര്‍ന്ന് മത സ്വാതന്ത്ര്യം ഉറപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംമ്പ് ഒപ്പുവെച്ചു.
ഇരുന്നൂറില്‍ പരം മതാചാരന്മാര്‍ ചടങ്ങില്‍ പങ്കെടുത്തു.മുപ്പ് വര്‍ഷം മുമ്പ് ഡൊണാള്‍ഡ് റീഗനാണ് മെയ് ആദ്യ വ്യാഴാഴ്ച നാഷണല്‍ പ്രെയര്‍ ഡെ ആയി പ്രഖ്യാപിക്കുന്ന ഉത്തരവിലൂടെ ഒപ്പിട്ടത്. അമേരിക്കന്‍ ജനത ദൈവത്തിലേക്ക് തിരിയണമെന്നും, ദൈവത്തില്‍ നാം ഐക്യം കണ്ടെത്തണമെന്നും ആദ്യ പ്രൊക്ലമേഷനില്‍ ഒപ്പിട്ട് റീഗല്‍ രാഷ്ട്രത്തോട് അഭ്യര്‍ത്ഥിച്ചു.