വിധി കാത്ത് കര്‍ണാടക … നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്.

0

ബംഗളുരു :കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. രാവിലെ എട്ട് മണിക്ക് വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഉച്ചയോടെ അന്തിമ ഫലം പുറത്ത് വരും. എക്സിറ്റ് പോള്‍ ഫലങ്ങളുടെ സൂചനകളനുസരിച്ച് തൂക്കുസഭയിലേക്ക് നീങ്ങാനാണ് സാധ്യത. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം വരികയാണെങ്കില്‍ ജെഡിഎസിന്‍റെ പിന്തുണ നേടാനുള്ള ശ്രമങ്ങള്‍ ഇരു പാര്‍ട്ടികളും ഇപ്പോള്‍ തന്നെ ആരംഭിച്ചതായാണ് വിവരം.

രാവിലെ 8 മണിക്ക് സംസ്ഥാനത്തെ 38 കേന്ദ്രങ്ങളിലായി 222 മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകള്‍ ഒമ്പത് മണിയോടെ ലഭ്യമാകുമെന്നാണ് കരുതുന്നത്. അന്തിമ ചിത്രം ഉച്ചയോടെ വ്യക്തമാകും. വിധി പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മൂന്ന് ചേദ്യങ്ങളാണ്
ഉയരുന്നത്. അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനാകുമോ? ഭരണം തിരിച്ച് പിടിക്കാന്‍ ബിജെപിക്ക് കഴിയുമോ? ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജെഡിഎസായിരിക്കുമോ? എക്സിറ്റ് പോള്‍ ഫലങ്ങളുടെ സൂചനകള്‍ പ്രകാരം മൂന്നാമത്തേതിനാണ് സാധ്യത കൂടുതല്‍.

ഒറ്റക്ക് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസം പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തൂക്കുസഭയുടെ സാധ്യത മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ ഇരു പാര്‍ട്ടികളും അണിയറയില്‍ ആരംഭിച്ചതായാണ് വിവരം. അധികാരം പങ്കിടുന്നതിനുള്ള നിര്‍ദേശങ്ങള്‍ ജെഡിഎസിന് മുന്നില്‍ ബിജെപിയും കോണ്‍ഗ്രസും വെച്ചതായും വിവരമുണ്ട്. എന്തായാലും ചരിത്രത്തിലെ വലിയ പോളിങിന് ശേഷം വിധി പ്രഖ്യാപനത്തിലേക്ക് നീങ്ങുമ്പോള്‍ ദേശീയ രാഷ്ട്രീയം ഇന്ന് കര്‍ണാടകയിലേക്ക് ഉറ്റുനോക്കുകയാണ്.

2013ല്‍ 122 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിയും ജെഡിഎസും 40 വീതം സീറ്റുകളില്‍ വിജയിച്ചു.

You might also like

-