വാന്‍കാസ്റ്റിലോയുടെ വധശിക്ഷ ടെക്‌സസില്‍ നടപ്പാക്കി
ഹണ്ട്‌സ് വില്ല: നാല് തവണ വധശിക്ഷ മാറ്റിവെച്ച വാന്‍ കാസ്റ്റിലൊയുടെ (37) വധ ശിക്ഷ മെയ് 16 ബുധനാഴ്ച ടെക്‌സസ്സിലെ ഹണ്ട്‌സ് വില്ല ജയിലില്‍ നടപ്പാക്കി.ഈ വര്‍ഷത്തെ അമേരിക്കയിലെ പതിനൊന്നാമത്തേയും ടെക്‌സസ്സിലെ ആറാമത്തേയും വധശിക്ഷയായിരുന്നു ഇന്ന് നടപ്പാക്കിയത്.
2003 ല്‍ സാനന്റോണിയായില്‍ ടോമി ഗാര്‍സിയാ എന്ന യുവാവിനെ പ്രതി ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് കവര്‍ച്ച ചെയ്യുന്നതിനിടയില്‍ ഓടി രക്ഷപ്പെടുവാന്‍ ശ്രമിച്ച ടോമിയെ വാന്‍ കാസ്റ്റിലോ വെടി വെച്ച് കൊന്നു എന്നതായിരുന്നു കേസ്സ്. 2005ല്‍ വാനിനെ കൊലശിക്ഷക്ക് വിധിക്കുകയും ഒരു യുവതി ഉള്‍പ്പെടെ മറ്റ് മൂന്ന് പേര്‍ക്ക് ചെറിയ ശിക്ഷകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
അവസാന നിമിഷം വരെ നിരപരാധിയാണെന്ന് പ്രതി വാദിച്ചിരുന്നു. മെയ് 16 ന് ഗവര്‍ണര്‍ അപ്പീല്‍ തള്ളിയതോടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു,വൈകിട്ട് 6.12 ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു 23 മിനിട്ടിനുള്ളില്‍ മരണം സ്ഥിരീകരിച്ചു.ഹൂസ്റ്റണ്‍ ഹരികെയ്ന്‍ ഹാര്‍വി ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ആദ്യ വധശിക്ഷ തിയ്യതി മാറ്റിയത്.
പ്രതിയുടെ അറ്റോര്‍ണിമാര്‍ വധശിക്ഷ മാറ്റിവെക്കണമെന്നും, പ്രതി നിരപരാധിയാണെന്നും വാദിച്ചുവെങ്കിലും, തെളിവുകളും ദൃക്ഷാക്ഷികളും വാനിനെതിരായിരുന്നു. മറു കരയില്‍ വീണ്ടും കാണാം എന്നതായിരുന്നു പ്രതിയുടെ അവസാന മൊഴി.